കോഴിക്കോട്: ഗ്രൗണ്ട് നിർമാണത്തിന് എത്തിച്ച കടുത്ത ദുർഗന്ധം വമിക്കുന്ന മാലിന്യം ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് തിരിെച്ചടുത്തു. കഴിഞ്ഞ ദിവസം ഉച്ചയോടെ ഇൗസ്റ്റ്ഹിൽ ഫിസിക്കൽ എജുക്കേഷൻ ഗ്രൗണ്ടിെൻറ വിപുലീകരണ പ്രവൃത്തിക്കായിരുന്നു മാലിന്യമടങ്ങിയ ലോഡ് എത്തിച്ചത്. പൊതുമരാമത്ത് വകുപ്പാണ് ഗ്രൗണ്ടിെൻറ വിപുലീകരണ പ്രവൃത്തി നടത്തുന്നത്. മൂന്ന് ലോഡ് മാലിന്യമാണ് ജനങ്ങളുടെ പരാതിയെത്തുടർന്ന് തിരിച്ചുകൊണ്ടുപോയത്. സിവിൽ സ്റ്റേഷനിൽ വർഷങ്ങളായി കൂട്ടിയിട്ട കെട്ടിട അവശിഷ്ടങ്ങളടങ്ങിയ മാലിന്യമായിരുന്നു മണ്ണ് മൂടുന്ന കരാറുകാരൻ ഗ്രൗണ്ട് നിറക്കാൻ എത്തിച്ചത്. നിർമാണം നടക്കുന്ന ഗ്രൗണ്ടിൽ മാലിന്യം നിക്ഷേപിച്ച് അതിനു മുകളിൽ മണ്ണിടാനായിരുന്നു പദ്ധതി. മാലിന്യക്കൂമ്പാരത്തിൽ പ്ലാസ്റ്റിക് കുപ്പികളും മറ്റു ദുർഗന്ധം വമിക്കുന്ന വസ്തുക്കളും ഉണ്ടായിരുന്നു. കെ.എൽ 11 എ.ക്യു 3130 നമ്പറിലുള്ള ടിപ്പറിൽ മാലിന്യക്കൂമ്പാരം കണ്ട വിദ്യാർഥികളും കടുത്ത ദുർഗന്ധം കാരണം പ്രദേശവാസികളും സ്ഥലെത്തത്തി. എസ്.െഎ ടി.എം. നിധീഷിെൻറ നേതൃത്വത്തിൽ നടക്കാവ് പൊലീസ് ടിപ്പർ ഡ്രൈവർക്കെതിരെ കേസെടുത്തു. എന്നാൽ, സിവിൽ സ്േറ്റഷനിൽനിന്ന് മണ്ണും കെട്ടിടം പൊളിച്ച അവശിഷ്ടങ്ങളുമടക്കമാണ് ലോറിയിൽ ഉണ്ടായിരുന്നെതന്നും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കയറ്റിയപ്പോൾ അബദ്ധത്തിൽ മാലിന്യം പെടുകയായിരുന്നുവെന്നും പി.ഡബ്ല്യു.ഡി അധികൃതർ അറിയിച്ചു. box news ഇരുട്ടിെൻറ മറവിൽ മാലിന്യം തള്ളിയത് നാട്ടുകാർ പിടികൂടി കോഴിക്കോട്: മലാപ്പറമ്പ് ബൈപാസിൽ പാച്ചാക്കിൽ ഭാഗത്ത് മാലിന്യം തള്ളിയത് നാട്ടുകാർ പിടികൂടി. മലാപ്പറമ്പ് ജങ്ഷനിലെ കെട്ടിടത്തിൽ നിന്നുള്ള മാലിന്യമാണ് തിങ്കളാഴ്ച പുലർച്ച റോഡരികിൽ കൊണ്ടിട്ടത്. മലാപ്പറമ്പ് ജങ്ഷനിലെ എംപോറ വ്യൂ എന്ന കെട്ടിടത്തിലെ മലിനജല സംസ്കരണ പ്ലാൻറിൽനിന്ന് ലോഡുകണക്കിന് കുഴമ്പു പരുവത്തിലുള്ള മാലിന്യം ജനവാസമുള്ള ഭാഗത്ത് നിക്ഷേപിക്കുകയായിരുന്നു. കടുത്ത ദുർഗന്ധം വമിക്കുന്ന മാലിന്യം തള്ളിയ ശേഷം അവസാന ലോഡെത്തിയപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് കൗൺസിലർമാരായ ഇ. പ്രശാന്ത് കുമാർ, ജിഷ ഗിരീഷ്, ജെ.എച്ച്.ഐമാരായ എസ്.കെ. സിനിൽ, സുജിത്ത് റോയ് തുടങ്ങിയവർ സ്ഥലത്തെത്തി. മാലിന്യം ഒഴുക്കിയ ഭാഗം കോർപറേഷൻ ജീവനക്കാർ അണുമുക്തമാക്കി. ഇൗ ഭാഗത്തെ കെട്ടിടം ഉടമകൾക്കും ഹോട്ടലുകാർക്കും കോർപറേഷൻ ആരോഗ്യ വിഭാഗം നോട്ടീസ് നൽകിയിട്ടുണ്ട്. കനത്ത മഴയിൽ മാലിന്യം തള്ളുന്നത് കാരണം സമീപത്തെ പ്രദേശത്തെ കിണറുകളും മറ്റും മലിനമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.