കോഴിക്കോട്: ലോകകപ്പ് വിജയികളെയും ഫൈനലിൽ കളിക്കുന്ന ടീമിനെയും ടോപ് സ്കോററെയും പ്രവചിച്ച് മാന്ത്രികൻ രാജീവ് മേമുണ്ട. 'ലോകകപ്പ് പ്രവചനം 2018' എന്ന പേരിൽ പ്രസ്ക്ലബിലാണ് പരിപാടി നടത്തിയത്. പ്രവചനമെഴുതിയ കടലാസ് വിവിധ വലിപ്പത്തിലുള്ള പെട്ടികളിലാക്കി പൂട്ടി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് റീജനൽ ഡി.ജി.എം എം.സി. ജോബി, ആർകിടെക്ട് ജയൻ ബിലാത്തിക്കുളം, എൽ.ഐ.സി ഡിവിഷനൽ ഹെൽത്ത്മാനേജർ പ്രേംകുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രവചനം. ഫൈനൽ മത്സരത്തിെൻറ പിറ്റേദിവസമായ 16നാണ് പെട്ടി തുറക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.