കോഴിക്കോട്: ഇൻറർനെറ്റ് കണക്ഷനില്ലാതാവുന്ന സമയങ്ങളിൽ റേഷൻ കടകളിൽ സാധനം വിതരണം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കണമെന്ന് കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. പുതിയ റേഷൻ കാർഡ് അപേക്ഷ സ്വീകരിക്കൽ, തിരുത്തൽ, കൂട്ടിചേർക്കൽ എന്നിവ അതാത് റേഷൻകടവഴി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മാവൂർ-കണ്ണിപറമ്പ് റോഡിൽ അനധികൃതമായി റോഡ് കൈയേറിയ കടയുടമകൾക്ക് നോട്ടീസ് നൽകി ഒഴിപ്പിക്കണം. പെേട്രാൾ പമ്പുകളിലെ ക്രമക്കേടുകൾ തടയുന്നതിന് ലീഗൽ മെേട്രാളജി ഉദ്യോഗസ്ഥർ പരിശോധന നടത്തണം. പാളയം ബസ്സ്റ്റാൻഡ് പരിസരത്ത് മദ്യം, മയക്കുമരുന്ന് കച്ചവടം തടയുന്നതിന് കോർപറേഷൻ രണ്ട് ബസ്സ്റ്റാൻഡുകളിലും സി.സി.ടി.വി സ്ഥാപിച്ച് പൊലീസ് പരിശോധന നടത്തണം. ജനങ്ങൾക്ക് ശുദ്ധജലം ഉറപ്പുവരുത്തുന്നതിന് കോർപറേഷൻ മോണിറ്ററിങ് സെൻറർ തുടങ്ങണമെന്നും നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ ട്രാഫിക് നിയമം സമഗ്രമായി പരിഷ്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തഹസിൽദാർ കെ.ടി. സുബ്രഹ്മണ്യൻ, ചോലക്കൽ രാജേന്ദ്രൻ, കെ. മോഹനൻ, എൻ.വി. ബാബുരാജ്, സി. വീരാൻകുട്ടി, പി. മുഹമ്മദ്, എൻ. സഖീഷ് ബാബു, ബാലകൃഷ്ണൻ പൊറ്റത്തിൽ, സി. അമർനാഥ്, നാരായൺ ഇയ്യക്കുന്നത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.