മീഞ്ചന്ത ആര്‍ട്‌സ് കോളജില്‍ വിദ്യാർഥി യൂനിയനുകൾ തമ്മിൽ സംഘര്‍ഷം

കോഴിക്കോട്: മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ എസ്.എഫ്.ഐ-കെ.എസ്.യു, എം.എസ്.എഫ് സംഘര്‍ഷം. മൂന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കും ഒരു എസ്.എഫ്.ഐ പ്രവര്‍ത്തകനും പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കഴിഞ്ഞദിവസം യൂനിയന്‍ ഓഫിസ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ച്ചയായാണ് സംഘര്‍ഷണ്ടായത്. കെ.എസ്.യു പ്രവര്‍ത്തകരായ രമേശ്, മുബാറക്, ഡാനിഷ്, എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡൻറ് അരുണ്‍ സി. മുരളിക്കുമാണ് പരിക്കേറ്റത്. പുറത്തുനിന്നെത്തിയ ഡി.വൈ.എഫ്.ഐക്കാരും ഗുരുവായൂരപ്പന്‍ കോളജ്, ക്രിസ്ത്യന്‍ കോളജ് എന്നിവിടങ്ങളില്‍നിന്നുള്ള എസ്.എഫ്.ഐക്കാരുമാണ് തങ്ങളെ മര്‍ദിച്ചതെന്ന് കെ.എസ്.യുക്കാര്‍ ആരോപിച്ചു. എന്നാൽ, മാരകായുധങ്ങളുമായി എത്തിയ കെ.എസ്.യു-എം.എസ്.എഫ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് എസ്.എഫ്.ഐയും ആരോപിച്ചു. കഴിഞ്ഞ ദിവസം യൂനിയൻ ഓഫിസ് തകർക്കപ്പെട്ടതിനെ തുടർച്ചയായാണ് സംഘർഷമുണ്ടായത്. സംഘർഷത്തെ തുടർന്ന് രണ്ടും, മൂന്നും വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ ജയശ്രീ പറഞ്ഞു. അതേസമയം, ഒന്നാംവർഷക്കാർക്കും പി.ജി വിദ്യാർഥികൾക്കും ക്ലാസുണ്ടായിരിക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.