ഇൗ കോരിച്ചൊരിയുന്ന മഴയത്തും ഇവിടെ കുടിവെള്ളമില്ല

photo: atholi 10.jpg ജലവിതരണം നഷ്ടപ്പെട്ടതിനെ തുടർന്ന് അരിയോന്നുകണ്ടി കോളനിയിലേക്ക് കുടിവെള്ളവുമായി കുന്ന് കയറുന്ന സ്ത്രീകൾ അത്തോളി: കുടക്കല്ല് അരിയോന്നുകണ്ടി കുന്നിന്മുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് മഴക്കാലത്തും കുടിവെള്ളക്ഷാമം. കുടിവെള്ളത്തിനായി കുന്നുകയറേണ്ട അവസ്ഥയാണിപ്പോൾ. സ്വന്തമായി കിണറില്ലാത്ത 15 കുടുംബങ്ങളാണ് ഇതോടെ ദുരിതത്തിലാവുന്നത്. കുടിവെള്ളമെടുക്കാൻ കുന്നിനു താഴെയുള്ള വീട്ടുകാർ കനിയേണ്ട സ്ഥിതിയാണിപ്പോളിവർക്ക്. അറുപതോളം വീട്ടുകാർക്കായുള്ള അരിയോന്നുകണ്ടി കുടിവെള്ള പദ്ധതി മുടങ്ങിയതാണ് ഇപ്പോൾ പ്രയാസത്തിന് കാരണം. പദ്ധതിയുടെ കുടക്കല്ലിലുള്ള കിണറിൽ വേനൽക്കാലത്ത് വെള്ളം പരിമിതമായിരിക്കുന്ന സമയത്ത് ഓരോ ഭാഗത്തേക്കും ആഴ്ചയിൽ ഒരുതവണ എന്ന നിലയിൽ വിതരണം നിയന്ത്രിക്കുന്നത് പതിവായിരുന്നു. ഇതിലുള്ള തർക്കം കാരണമാണ് കിണറിൽ ആവശ്യത്തിന് വെള്ളമുണ്ടായിട്ടും പമ്പിങ് മുടങ്ങാൻ കാരണം. കൂടാതെ കുടിവെള്ള പദ്ധതി പ്രത്യേക ഘടക പദ്ധതിയിൽ അനുവദിച്ചതാണെന്ന മട്ടിൽ ചിലർ നടത്തുന്ന പ്രചാരണവും പ്രശ്നം സങ്കീർണമാക്കുന്നു. കഴിഞ്ഞ 10 വർഷമായി ഗുണഭോക്താക്കൾ തന്നെയാണ് കുടിവെള്ള വിതരണ ചെലവ് വീതിച്ചെടുത്തത്. ജനറൽ ഫണ്ടുപയോഗിച്ച് ഏർപ്പെടുത്തിയ ഈ പദ്ധതിയിൽ ഏതെങ്കിലും ഗുണഭോക്താവിനെ കുടിവെള്ളം ഉപയോഗിക്കുന്നതിൽനിന്ന് വിലക്കാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടും പ്രശ്നത്തിന് പരിഹാരമാവുന്നില്ല. വെള്ളം ആവശ്യമില്ലെന്ന് എഴുതിക്കൊടുക്കുന്ന കുടുംബങ്ങളെ ഒഴിവാക്കി വിതരണവും നിർവഹണ ചെലവും ക്രമീകരിക്കാനുള്ള നീക്കത്തിലാണ് ബന്ധപ്പെട്ടവർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.