കാർണിവൽ നാടകങ്ങളുടെ മുഖ്യ കഥാപാത്രം

കോഴിക്കോട്: ധനുമാസത്തിലെ തിരുവാതിര നാളിൽ മലബാറിൽ വീടുകയറിയിറങ്ങാറുള്ള പൊറാട്ടു നാടകങ്ങളിലൂടെ അഭിനയരംഗെത്തത്തിയയാളാണ് ഞായറാഴ്ച വിടപറഞ്ഞ നാടകനടന്‍ നെല്ലിക്കോട് പപ്പൻ. പിന്നീട് മലബാറിലെ ഉത്സവപ്പറമ്പുകളിൽ സജീവമായിരുന്ന കാർണിവൽ നാടകങ്ങളുടെ അമരക്കാരനായി മാറി. ഹാസ്യവേഷങ്ങളണിഞ്ഞ് കോഴിക്കോടിനെ ചിരിപ്പിച്ച് കടന്നുപോയ നടന് നഗരം യാത്രാമൊഴി നൽകി. മന്ദമ്പാട്ട് പുത്തന്‍പുരയില്‍ പത്മനാഭനെ നെല്ലിക്കോട് പപ്പനെന്ന് വിളിച്ചത് നാടകാചാര്യൻ പി.ജെ. ആൻറണിയാണ്. ആൻറണി സംവിധാനം ചെയ്ത ഭാഗ്യനക്ഷത്രം എന്ന നാടകത്തില്‍ പ്രേംകുമാറായി അഭിനയിക്കുകയായിരുന്നു പപ്പൻ‍. പരിശീലനത്തിനിടയില്‍ ആൻറണിയുടെ നിർദേശം വന്നു: ''നീ പത്മനാഭനല്ല. നെല്ലിക്കോട് പപ്പനാണ്''. അന്നുമുതൽ പപ്പനായി മാറിയ അദ്ദേഹത്തി​െൻറ ബാല്യം ദാരിദ്ര്യം നിറഞ്ഞതായിരുന്നു. 15ാം വയസ്സില്‍ കാനങ്ങോട്ട് ചാത്തു മുതലാളിയുടെ പുതിയറ സോപ്പ് വര്‍ക്‌സില്‍ ചെറിയ ജോലിക്കിടെയാണ് പൊറാട്ട് നാടകത്തിൽ പെൺവേഷമണിഞ്ഞത്. നാട്ടില്‍ നടൻ നെല്ലിക്കോട് ഭാസ്‌കര​െൻറ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച യുവജനസംഘത്തിലും കലാസമിതിയിലും പപ്പൻ സജീവമായി. കോർപറേഷൻ സ്‌റ്റേഡിയം പണിയാൻ പ്രദേശവാസികളെ ഒഴിപ്പിച്ച സ്ഥലത്ത് തുണികൊണ്ട് മറച്ച് പി.ജെ. ആൻറണിയും സംഘവും നാടകം കളിച്ചിരുന്നു. ടിക്കറ്റ് െവച്ചുള്ള സൈഡ് വാള്‍ നാടകങ്ങള്‍ എന്നറിയപ്പെട്ട രീതി പപ്പനും പരീക്ഷിച്ചു. കുതിരവട്ടം പപ്പുവി​െൻറ അക്ഷര തിയറ്റേഴ്‌സ് അവതരിപ്പിച്ച ബാങ്ക് ഓഫ് ചുറ്റിക്കല്‍സ്, തല്ലരുതമ്മാവാ ഞാന്‍ നന്നാവില്ല, ക്ഷമിക്കണം ഗുരുക്കളേ, റങ്കൂണ്‍ റഹ്മാ​െൻറ സമാഗീതം, കാലടി ഗോപിയുടെ തിളയ്ക്കുന്ന കടല്‍, കെ.പി.എ.സി ഗംഗാധര​െൻറ നര്‍ത്തകി തുടങ്ങി നിരവധി നാടകങ്ങളിൽ പപ്പന്‍ അഭിനയിച്ചു. പി.എന്‍. ചന്ദ്ര​െൻറ പ്രേതങ്ങള്‍, ഇബിലീസ്, കാലടി ഗോപിയുടെ ഈ മണ്ണ് എേൻറതാണ്, സഹദേവന്‍ മലാപ്പറമ്പി​െൻറ തെണ്ടികള്‍, എ.കെ. പുതിയങ്ങാടിയുടെ ചുമര്‍പ്പരസ്യങ്ങള്‍, ജയശങ്കര്‍ പൊതുവത്തി​െൻറ പീലിത്തോസ്, എസ്. മുഹമ്മദി​െൻറ നക്‌സല്‍ബാരി, ആഹ്വാന്‍ െസബാസ്റ്റ്യ​െൻറ കബന്ധങ്ങള്‍ എന്നീ നാടങ്ങളിലും അഭിനയിച്ചു. 20ലേറെ സിനിമയിലും സീരിയലിലും അഭിനയിച്ചു. മൃതദേഹം നാടക പ്രവർത്തകരുടെ സാന്നിധ്യത്തിൽ മാവൂര്‍റോഡ് ശ്മശാനത്തില്‍ സംസ്കരിച്ചു. കോഴിക്കോട് നാരായണന്‍ നായര്‍, നന്മ പ്രസിഡൻറ് വില്‍സണ്‍ സാമുവല്‍, സെക്രട്ടറി കെ.എസ്. കോയ, മമ്മൂട്ടി മാത്തോട്ടം, കെ.ആര്‍. മോഹന്‍ദാസ്, ചിത്രഭാനു, സുരേഷ് കോഴിക്കോട്, റങ്കൂണ്‍ റഹ്മാന്‍ എന്നിവര്‍ അനുശോചിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.