ബൈക്കിലെത്തിയ സംഘം സ്വർണമാല തട്ടിപ്പറിച്ചു

വടകര: നടന്നുപോകുകയായിരുന്ന വീട്ടമ്മയുടെ കഴുത്തിൽനിന്ന് രണ്ടു പവ​െൻറ സ്വർണമാല തട്ടിപ്പറിച്ചു. മടപ്പള്ളി കോളജിനടുത്ത് അറക്കല്‍ റോഡിലൂടെ പോകുകയായിരുന്ന വയലിൽ ഗോപാല​െൻറ ഭാര്യ വസന്തയുടെ കഴുത്തിൽനിന്നാണ് ആഭരണം കവർന്നത്. ഞായറാഴ്ച ഉച്ചക്ക് ഒന്നേകാലോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടു പേരാണ് സ്വർണം തട്ടിയെടുത്തത്. വെള്ളിക്കുളങ്ങര പാൽ സൊസൈറ്റിയിലെ ജീവനക്കാരിയായ വസന്ത ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് സംഭവം. വസന്തയുടെ പരാതിപ്രകാരം ചോമ്പാല പൊലീസ് കേസെടുത്തു. പ്രദേശത്തെ സി.സി. കാമറകൾ പൊലീസ് പരിശോധിച്ചുവരുകയാണ്. കഴിഞ്ഞദിവസം സമാന രീതിയിലുള്ള സംഭവം കാർത്തിക പള്ളിയിലും ഉണ്ടായിട്ടുണ്ട്. അധ്യാപികയുടെ നാലു പവൻ സ്വർണാഭരണമാണ് അന്ന് നഷ്ടപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.