വളയം: ബൈക്കിൽ യാത്രചെയ്യവെ യുവാവിനെ തെരുവുനായ് കടിച്ച് പരിക്കേൽപിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലു മണിയോടെ വളയം ഗവ. ഹയർസെക്കൻഡറി സ്കൂൾ പരിസരത്താണ് ടൗണിലെ വ്യാപാരിയായ സന്തോഷിന് തെരുവുനായുടെ കടിയേറ്റത്. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ തെരുവുനായ് ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞവർഷം വളയം മേഖലയിൽ നിരവധി വളർത്തുമൃഗങ്ങൾക്ക് ഭ്രാന്തൻനായുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. 80ഒാളം പശുക്കളായിരുന്നു വർഷത്തിനിടെ പേബാധിച്ച് ചത്തത്. എന്നാൽ, തെരുവുനായ് ശല്യം രൂക്ഷമായിട്ടും നടപടി എങ്ങുമെത്തിയില്ല. തെരുവുനായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും വടകര താലൂക്കിൽ ഇതിനുള്ള സൗകര്യം ഇല്ല. മദ്യവിൽപനക്കിടെ ഒരാൾ പിടിയിൽ നാദാപുരം: വട്ടോളി പാതിരപ്പറ്റ റോഡിൽ മദ്യവിൽപന നടത്തവെ ഒരാൾ പിടിയിൽ. കാപ്പുമ്മൽ കൃഷ്ണനെയാണ് (62) നാദാപുരം എക്സൈസ് സംഘം അറസ്റ്റുചെയ്തത്. പ്രതിയുടെ അടുത്തുനിന്ന് ആറു ലിറ്റർ മദ്യം പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ എൻ.കെ. ഷാജി, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. ഷിരാജ്, സി.എം. സുരേഷ് കുമാർ, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.