ബാഡ്മിൻറൺ സ്​റ്റേഡിയത്തിന് തറക്കല്ലിട്ടു

കുറ്റ്യാടി: സ്പോർട്സ് ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ കള്ളാട് പുനത്തിൽ ബാഡ്മിൻറൺ ഇൻഡോർ സ്‌റ്റേഡിയം നിർമാണം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്ത് തറക്കല്ലിടൽ നിർവഹിച്ചു. മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. സതി ലോഗോ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഒ.കെ. ഫാരിസ്, സി.എച്ച്. െഷരീഫ്, കെ.പി. മുനീർ, കെ.പി. അബ്ദുൽ റസാഖ്, കെ. ശ്രീധരൻ, പി. ബഷീർ, കെ.പി. റഷീദ്, കൊല്ലാണ്ടി അഷറഫ്, ഓർമ റഫീഖ് തുടങ്ങിയവർ സംസാരിച്ചു. കുറ്റ്യാടിയിലെയും പരിസരത്തെയും 35 പേർ ചേർന്നാണ് സ്പോർട്സ് ട്രസ്റ്റ് രൂപവത്കരിച്ചത്. കല്ലുവാഴ കുലച്ചത് കൗതുകമായി കക്കട്ടിൽ: കൗതുക കാഴ്ചയായി കല്ലുവാഴക്കുല. വട്ടോളിയിലെ കുറ്റിപൊരിച്ച പറമ്പത്ത് അമ്മതി​െൻറ വീട്ടിലാണ് കല്ലുവാഴ കുലച്ചത്. കല്ലുവാഴ ഏകദേശം പന്ത്രണ്ട് അടി ഉയരത്തിൽ വളരുമെന്നാണ് പറയുന്നത്. സാധാരണ വാഴയെ അപേക്ഷിച്ച് കല്ലുവാഴയുടെ പഴത്തിനകത്തുള്ള കറുത്ത വിത്ത് മുളച്ചാണ് പുതിയ വാഴ ഉണ്ടാകുന്നത്. കൂമ്പിൽനിന്ന് പൊട്ടിവരുന്ന കുല താമരപോലെ തോന്നിക്കും. കല്ലുവാഴ എന്ന പേര് സൂചിപ്പിക്കുന്ന വിധം ഇവയുടെ വിത്ത് കല്ലുപോലുള്ളവയാെണന്നും പറയുന്നു. അഞ്ചു മുതൽ 12 വർഷം വരെ പ്രായമെത്തുേമ്പാഴാണ് വാഴ കുലക്കുന്നത്. വേനൽക്കാലത്ത് ഇലകളുണ്ടാകാത്ത ചെടിയിൽ പുതുമയോടെ ഇലകൾ കിളിർക്കുന്നു. കുലച്ചാൽ വാഴ നശിക്കുന്നു. ആർത്തവ സംബന്ധമായ രോഗങ്ങൾ, വൃക്ക-മൂത്രാശയ രോഗങ്ങൾ, തീപ്പൊള്ളൽ, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് കല്ലുവാഴയിലെ വിത്ത് ഉണക്കിപ്പൊടിച്ച് മരുന്നായി ഉപയോഗിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.