മഴ നനഞ്ഞും ആടിത്തിമിർത്തും കൗമാരപ്രതിഭകൾ

വടകര: മഴ നനഞ്ഞും തൊട്ടറിഞ്ഞും ആടിത്തിമിർത്ത് ആസ്വദിച്ചും 180ഓളം കൗമാരപ്രതിഭകൾ രണ്ടു നാളുകൾ ഇരിങ്ങൽ സർഗാലയയിൽ ചെലവഴിച്ചു. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന വാഗ്ഭടാനന്ദ എജ്യു േപ്രാജക്ട് ആണ് രണ്ടു ദിവസത്തെ മഴ ക്യാമ്പ് സംഘടിപ്പിച്ചത്. ഏഴാം ക്ലാസിൽ ജയിച്ച വിദ്യാർഥികളിൽനിന്ന് പ്രവേശന പരീക്ഷയിലൂടെയാണ് പഠനകേന്ദ്രത്തിലേക്ക് െതരഞ്ഞെടുത്തിരുന്നത്. ജില്ലയിലെ എട്ട് യൂനിറ്റുകളിൽനിന്നുള്ള 180 വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരായ 30 പേരും ശനിയാഴ്ച വൈകീട്ട് മൂന്നു മണിയോടെ സർഗാലയയിലെത്തി. പഠനത്തി​െൻറ ഭാഗമായാണ് മഴക്യാമ്പ് സംഘടിപ്പിച്ചത്. തിമിർത്തുപെയ്യുന്ന മഴയിൽ നനഞ്ഞൊലിച്ച് ആർത്തട്ടഹസിച്ചും നൃത്തംചെയ്തും നാടൻപാട്ടുകൾ ഏറ്റുപാടിയും കൊച്ചു കൂട്ടുകാർ ശനിയാഴ്ച വൈകീട്ടും ഞായറാഴ്ച രാവിലെയും ചെലവഴിച്ചു. കോഴിക്കോട് വാഗ്ഭടാനന്ദ ട്രസ്റ്റ്, കൊയിലാണ്ടി ടാലൻറ്, വടകര മേപ്പയിൽ നവോദയ കലാവേദി, മടപ്പള്ളി ഓൾഡ് സ്റ്റുഡൻറ്സ് അസോസിയേഷൻ, വട്ടോളി ചേതന സാംസ്കാരികവേദി, ഉണ്ണികുളം ജനനന്മ, കുറ്റ്യാടി സീഗെയ്റ്റ്, മുക്കം അൽ ഫാറൂഖ് എന്നീ എട്ട് പഠനകേന്ദ്രങ്ങളിൽ നിന്നെത്തിയതായിരുന്നു ഇവർ. നോവലിസ്റ്റ് പി. വത്സല ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സർഗാലയ സി.ഇ.ഒ പി.പി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. വാഗ്ഭടാനന്ദ എജ്യു േപ്രാജക്ട് കോഓഡിനേറ്റർ ടി. ദാമോദരൻ, യു.എൽ. കെയർ ഡയറക്ടർ ഡോ. ജയരാജ്, പ്രഫ. ഹരീന്ദ്രനാഥ്, പത്മനാഭൻ മാസ്റ്റർ, ടി.കെ. സോമൻ എന്നിവർ സംസാരിച്ചു. ആനന്ദൻ പേക്കട, ശശിധരൻ മനേക്കര, പത്മനാഭൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്ലാസുകൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.