ഫുട്ബാൾ മനുഷ്യർക്കിടയിലെ വിവേചനങ്ങൾ ഇല്ലാതാക്കുന്നു -പന്ന്യൻ രവീന്ദ്രൻ

photo: 'ആരവങ്ങൾ അടങ്ങുംമുമ്പേ ആലോചനകളുണ്ടാവണം' മുദ്രാവാക്യം ഉയർത്തിക്കൊണ്ട് എ.ഐ.വൈ.എഫ് സംഘടിപ്പിച്ച പരിപാടി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു കോഴിക്കോട്: മനുഷ്യർക്കിടയിലെ വിവേചനങ്ങൾ അവസാനിപ്പിക്കുന്നതാണ് ഫുട്ബാളെന്നും ലോകത്തെ െഎക്യപ്പെടുത്തുന്ന മറ്റൊരു കളിയില്ലെന്നും സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. 'ആരവങ്ങൾ അടങ്ങുംമുമ്പേ ആലോചനകളുണ്ടാവണം' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് എ.ഐ.വൈ.എഫ് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.വി.ജി ഹാളിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫുട്ബാളി​െൻറ വളർച്ചക്കുവേണ്ടി പദ്ധതി തയാറാക്കണമെന്ന് പരിപാടി പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു. ഭാസി മലാപ്പറമ്പ് അധ്യക്ഷതവഹിച്ചു. പ്രസ്ക്ലബ് സെക്രട്ടറി പി. വിപുൽനാഥ്, എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി പി. ഗവാസ്, കെ.പി. ബിനൂപ്, ശ്രീജിത് മുടപ്പിലായി, സി.കെ. ബിജിത് ലാൽ, അനു കൊമ്മേരി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.