കുറ്റ്യാടി: കുന്നുമ്മൽ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ 70 ഭിന്നശേഷി കുട്ടികൾക്ക് പഠനോപകരണവും 13 കുട്ടികൾക്ക് ഒരു മാസത്തേക്കുള്ള ഭക്ഷണ കിറ്റും വിതരണം ചെയ്തു. ബി.പി.ഒ കെ.കെ. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്ത് ഉദ്ഘാടനം ചെയ്തു. ലാൽ സ്വരാജ്, ബിന്ദു ടീച്ചർ, ഷഫീഖ് എന്നിവർ സംസാരിച്ചു. പ്രതിഭകളെ ആദരിച്ചു വേളം: പള്ളിയത്ത് എ.കെ.ജി ഗ്രന്ഥാലയം നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. ജില്ല പഞ്ചായത്ത് അംഗം പി.കെ. സജിത ഉദ്ഘാടനം ചെയ്തു. കെ.സി. നാണു അധ്യക്ഷത വഹിച്ചു. എൻ.കെ. കാളിയത്ത്, കെ.കെ. അന്ത്രു, ഒ.പി. രാഘവൻ, ബീന കോട്ടേമ്മൽ, എ.കെ. ചിന്നൻ, ഒ. ഹരിദാസ്, കെ.കെ. സുനിൽകുമാർ, ദിനേശൻ പള്ളിയത്ത് എന്നിവർ സംസാരിച്ചു. ബസിൽനിന്ന് സ്റ്റീരിയോ മോഷ്ടിച്ച വിദ്യാർഥി പിടിയിൽ നാദാപുരം: ടൂറിസ്റ്റ് ബസിൽനിന്ന് സ്റ്റീരിയോ മോഷ്ടിച്ച് വിറ്റ വിദ്യാർഥിയെ പൊലീസ് പിടികൂടി. മൊദാക്കര പള്ളി പരിസരത്തെ റോഡിൽ നിർത്തിയിട്ട മസാഫി ബസിൽനിന്നാണ് സ്റ്റീരിയോ സിസ്റ്റം കവർന്നത്. എസ്.ഐ എൻ. പ്രജീഷിെൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വിദ്യാർഥിയെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാദാപുരത്തെ കടയിൽ വിറ്റതായി വിദ്യാർഥി മൊഴി നൽകിയതോടെ പൊലീസ് കടയിൽനിന്ന് സ്റ്റീരിയോ കണ്ടെടുത്തു. സ്റ്റീരിയോയുടെ കുറച്ചു ഭാഗങ്ങൾ വീട്ടിൽ സൂക്ഷിച്ചിരുന്നതും കണ്ടെടുത്തു. പ്രായപൂർത്തിയാവാത്തതിനാൽ വിദ്യാർഥിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടു. ജുവൈനൽ കോടതിക്ക് റിപ്പോർട്ട് കൈമാറുമെന്ന് എസ്.ഐ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.