ശമ്പള പരിഷ്‌കരണ നടപടി ഉടന്‍ ആരംഭിക്കണം ^കെ.ജി.ഒ.യു

ശമ്പള പരിഷ്‌കരണ നടപടി ഉടന്‍ ആരംഭിക്കണം -കെ.ജി.ഒ.യു കോഴിക്കോട്: സംസ്ഥാന ജീവനക്കാരുടെ 11ാം ശമ്പള പരിഷ്‌കരണ നടപടി എത്രയും വേഗത്തില്‍ ആരംഭിക്കണമെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്‌സ് യൂനിയന്‍ ജില്ല പ്രസിഡൻറ് ബീന പൂവത്തില്‍ ആവശ്യപ്പെട്ടു. കെ.ജി.ഒ.യു ജില്ല കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സംസ്ഥാന ജീവനക്കാര്‍ക്ക് 2019 മുതല്‍ പുതുക്കിയ ശമ്പളത്തിന് അര്‍ഹതയുണ്ട്. എന്നാല്‍, അതിന് ആവശ്യമായ കമീഷനെ നിയമിക്കാന്‍ പോലും ഇതുവരെ തയാറാവാത്ത സര്‍ക്കാര്‍ നിലപാട് ജീവനക്കാരില്‍ ആശങ്ക ഉയര്‍ത്തിയിരിക്കയാണെന്നും ബീന പറഞ്ഞു. ജില്ല സെക്രട്ടറി കെ.വി. സുനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. ട്രഷറര്‍ യു.എസ്. ജിജിത്, വൈസ് പ്രസിഡൻറ് എം. ഷാജു, പി. സുഭാഷ്‌കുമാര്‍, എ. അസീമത്തുല്ല ഖാന്‍, വി.സി. സുബ്രഹ്മണ്യന്‍, കെ. പ്രകാശന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.