വടകര: പതിയാരക്കര അഭയം ചാരിറ്റബ്ൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വളൻറിയർമാർക്ക് പരിശീലനം നൽകി. തലശ്ശേരി കാൻസർ സെൻറർ, കോഴിക്കോട് മെഡിക്കൽ കോളജ് വൃക്കരോഗ വിഭാഗം എന്നിവയും സംയുക്തമായി സമഗ്ര അർബുദ, വൃക്കരോഗ പ്രതിരോധ പരിപാടി സംഘടിപ്പിക്കുന്നതിെൻറ ഭാഗമായാണ് പരിശീലനം നൽകിയത്. മണിയൂർ പഞ്ചായത്തിലെ മുടപ്പിലാവിൽ, പതിയാരക്കര എന്നീ പ്രദേശങ്ങളിലെ മൂവായിരത്തോളം വീടുകൾ സന്ദർശിച്ച് 15 വയസ്സിനു മുകളിലുള്ള എല്ലാവരിൽനിന്നും വളൻറിയർമാർ വിവരങ്ങൾ ശേഖരിക്കും. സർവേക്ക് മുന്നോടിയായി പ്രാദേശികതലത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. ആഗസ്റ്റിൽ സർവേ പൂർത്തിയാക്കും. വിദഗ്ധ പരിശോധന ആവശ്യമുള്ളവർക്ക് തലശ്ശേരി കാൻസർ സെൻററിെൻറയും കോഴിക്കോട് മെഡിക്കൽ കോളജ് വൃക്കരോഗ വിഭാഗത്തിെൻറയും നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. പരിശീലന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ബാലൻ ഉദ്ഘാടനം ചെയ്തു. ടി.സി. രമേശൻ അധ്യക്ഷത വഹിച്ചു. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായ കോഴിക്കോട് മെഡിക്കൽ കോളജിലെ നഴ്സും അഭയം ചാരിറ്റബ്ൾ സൊസൈറ്റിയംഗവുമായ കെ.പി. ഷീനക്ക് തലശ്ശേരിയിലെ ഓങ്കോളജി വിഭാഗം മേധാവി ഡോ. നീതു ഉപഹാരം നൽകി. വി.വി. രഗീഷ്, കെ.എൻ. ലസിത, ബിജില, കെ. ഗോപാലൻ, സി.കെ. സതീശൻ, ആർ.കെ. വിപിൻ എന്നിവർ സംസാരിച്ചു. പ്രതിഭ സംഗമം കുറ്റ്യാടി: ഊരത്ത് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഭസംഗമം യൂത്ത് കോൺഗ്രസ് വടകര പാർലമെൻറ് കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ബാപ്പറ്റ അലി അധ്യക്ഷത വഹിച്ചു. സി.എച്ച്. മൊയ്തു, എൻ.സി. നാരായണൻ, കാവിൽ കുഞ്ഞബ്ദുല്ല, എ.ടി. ഗീത, തെക്കാൾ ഹമീദ്, സി.എച്ച്. ശരീഫ്, വാഴയിൽ രാഘവൻ, ഇ.എം. അസ്ഹർ, ടി.എം. നൗഷാദ്, എൻ. രവി, കെ.പി. വാസു, നമ്പ്യാലത്ത് ബാലൻ, പി.കെ. വിനോദൻ, കെ.കെ. മനാഫ്, പോതുകുനി ജമാൽ, ബാപ്പറ്റ ഇബ്രാഹിം, പി. മുസ്തഫ, പി. കുഞ്ഞിരാമൻ, എൻ.കെ. ദാസൻ, കമ്മന ആരിഫ്, വി. അനീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.