മേപ്പയൂർ: വയോ മംഗളം ചാരിറ്റബ്ൾ ട്രസ്റ്റിെൻറ കീഴിൽ രൂപവത്കരിച്ചു. അംഗങ്ങളുടെ ഭൂമിയിൽ കൂട്ടുകൃഷി നടത്തുക, ഭൂമി പാട്ടത്തിനെടുത്ത് കൃഷിനടത്തുക, ആവശ്യക്കാർക്ക് തൊഴിലാളികളെ കൊടുക്കുക എന്നിവയാണ് മുഖ്യലക്ഷ്യം. ഗ്രാമപഞ്ചായത്ത് അംഗം ഭാസ്കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു. കെ.വി. ദിവാകരൻ പദ്ധതി വിശദീകരിച്ചു. കെ. നാരായണൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയർമാൻ ഗോവിന്ദ മാരാർ, കൺവീനർ വി.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചങ്ങരംവെള്ളിയിൽ വ്യാപക കവർച്ച മേപ്പയൂർ: ചങ്ങരം വെള്ളിയിൽ കഴിഞ്ഞ ദിവസങ്ങളിൽ രാത്രികാലത്ത് വ്യാപക കവർച്ച നടന്നു. കോട്ടിൽ സുരേന്ദ്രെൻറ വീട്ടിൽനിന്ന് ഉറങ്ങിക്കിടന്നിരുന്ന സഹോദരി മിനിയുടെ കഴുത്തിലെ താലിമാല കള്ളൻ പൊട്ടിച്ചെടുത്തു. വീട്ടുകാരുടെ ബഹളത്തെതുടർന്ന് നാട്ടുകാർ ഓടികൂടിയപ്പോൾ കള്ളൻ ഓടി രക്ഷപ്പെട്ടു. ചെറുകുന്നുമ്മൽ കുഞ്ഞയിഷയുടെ വീടിെൻറ പിൻഭാഗത്തെ വാതിൽ തകർത്ത് കള്ളന്മാർ അകത്ത് പ്രവേശിച്ചു. വീട്ടുകാരുടെ ബഹളത്തെ തുടർന്ന് ഓടി രക്ഷപ്പെട്ടു. നെല്ലിയുള്ളപറമ്പിൽ ബാലകൃഷ്ണെൻറ വീട്ടിൽ കടന്ന കള്ളന്മാർ മേശയിൽ സൂക്ഷിച്ച പണവും ആഭരണങ്ങളും കവർന്നു. ബാലകൃഷ്ണനും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. മീറങ്ങാട്ട് ഭാനുമതിയുടെ വീടിെൻറ പിൻഭാഗത്തെ ഇരുമ്പ് ഗ്രിൽ തകർത്ത് കള്ളൻ അകത്തുകടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല. മേപ്പയൂർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.