വായന പക്ഷാചരണം

ബാലുശ്ശേരി: വായനപക്ഷാചരണ സമാപനത്തോടനുബന്ധിച്ച് കണ്ണാടിപ്പൊയിൽ യുവജന വായനശാലയുടെ നേതൃത്വത്തിൽ െഎ.വി. ദാസ് അനുസ്മരണവും ബഷീർ സാഹിത്യ ക്വിസും സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ താമരശ്ശേരി താലൂക്ക് സമിതി അംഗം കെ. രമ ഉദ്ഘാടനം ചെയ്തു. കെ.പി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി. വിജയൻ െഎ.വി. ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ബഷീർ ക്വിസ് മത്സരത്തിൽ വിജയികളായ അതുൽ കൃഷ്ണ, കെ.കെ. സീന, ശ്രീ കാർത്തിക് എന്നിവർക്കും വനിത വായന മത്സര വിജയികൾക്കും ഉപഹാരം നൽകി. പി.കെ. മുരളി സ്വാഗതവും സി. ശാരദ നന്ദിയും പറഞ്ഞു. ലക്ഷ്മിക്കുട്ടിയമ്മയെ ആദരിച്ചു ബാലുശ്ശേരി: ആദിവാസി വിഷവൈദ്യത്തിൽ രാഷ്ട്രപതിയുടെ കൈയിൽനിന്നു പത്മശ്രീ ലഭിച്ച ലക്ഷ്മിക്കുട്ടി അമ്മയെ ബാലുശ്ശേരി ദ്രാവിഡ വംശീയ വൈദ്യ ചികിത്സാലയത്തി​െൻറ നേതൃത്വത്തിൽ ആദരിച്ചു. അനുമോദന യോഗം പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി അധ്യക്ഷത വഹിച്ചു. എ.കെ. അബ്ദുൽ ഹക്കീം, വാർഡ് അംഗം ശോഭന കണിയാങ്കണ്ടി, കൃഷ്ണൻ വൈദ്യർ എന്നിവർ സംസാരിച്ചു. അബ്ദുൽ ഹക്കീം സ്വാഗതവും സഹദേവൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.