എകരൂല്‍: സംസ്ഥാനത്തെ വില്ലേജ് ഒാഫിസുകള്‍ ജന സൗഹൃദമാക്കുന്നതിെൻറ ഭാഗമായി നവീകരിച്ച ഉണ്ണികുളം വില്ലേജ് ഓഫിസ് കെട്ടിടത്തിെൻറ ഉദ്ഘാടനം കലക്ടര്‍ യു.വി. ജോസ് നിര്‍വഹിച്ചു. ഉണ്ണികുളം കൃഷിഭവനു സമീപത്ത് നിലവില്‍ ഒറ്റനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന വില്ലേജ് ഓഫിസ് കെട്ടിടം മുകള്‍ നിലകൂടി പണിതാണ് പൊതുമരാമത്ത് വകുപ്പ് നവീകരിച്ചത്. ജില്ലയില്‍ 40 വില്ലേജുകളാണ് ജനസൗഹൃദമാക്കാന്‍ തീരുമാനിച്ചത്. അതില്‍ കിഴക്കോത്തും ഉണ്ണികുളവുമാണ് കലക്ടര്‍ ജനസൗഹൃദ വില്ലേജുകളായി കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. ഇതോടെ ഉണ്ണികുളത്ത് ഭൂനികുതിയും മറ്റു സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈനായി ലഭിക്കും. ഇരിപ്പിടം, കുടിെവള്ളം, ശുചിമുറി സൗകര്യം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ഉത്തരവാദിത്തത്തോടെ വേഗത്തില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കുകയെന്ന സര്‍ക്കാർ നയത്തിെൻറ ഭാഗമായാണ് മാതൃക വില്ലേജ് ഓഫിസുകള്‍ ആരംഭിക്കുന്നതെന്ന് കലക്ടര്‍ യു.വി. ജോസ് പറഞ്ഞു. അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതോടൊപ്പം സമയബന്ധിതമായി ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അതിെൻറ ഭാഗമായാണ് ഓഫിസുകള്‍ ഡിജിറ്റലൈസ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. താമരശ്ശേരി തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീഖ്, ഉണ്ണികുളം വില്ലേജ് ഓഫിസര്‍ വി. ശിവദാസൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.