കോഴിക്കോട്: ഗവ. െഎ.ടി.െഎയിലെ വിവിധ കോഴ്സുകൾക്ക് ഒാൺലൈനായി അപേക്ഷ സമർപ്പിച്ച ജുവനൈൽ, ഒാർഫൻ, അംഗപരിമിതർ എന്നീ വിഭാഗത്തിൽപ്പെട്ടവർ, 200ഉം അതിനു മുകളിലും ഇൻഡക്സ് മാർക്കുള്ള ടി.എച്ച്.എസ് വിദ്യാർഥി വിഭാഗം, ഇലക്ട്രോണിക് മെക്കാനിക് സ്പെഷൽ ബാച്ചിലേക്ക് അപേക്ഷ സമർപ്പിച്ച 230ഉം അതിനു മുകളിലും ഇൻഡക്സ് മാർക്കുള്ള എസ്.സി വിഭാഗം എന്നിവർക്ക് 10ന് കൗൺസലിങ് നടത്തും. 185ഉം അതിനു മുകളിലും ഇൻഡക്സ്മാർക്കുള്ള വനിത അപേക്ഷകർക്ക് 11നാണ് കൗൺസലിങ്. അപേക്ഷകർ ഒാൺലൈൻ പ്രിൻറൗട്ട്, യോഗ്യതയും സംവരണാനുകൂല്യവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, അവയുടെ ശരിപ്പകർപ്പുകൾ, ആധാർ കാർഡ്, രണ്ട് കോപ്പി പാസ്പോർട്ട് സൈസ് ഫോേട്ടാ, ടി.സി എന്നിവയുമായി രക്ഷിതാവിനോടൊപ്പം രാവിലെ എട്ട് മണിക്ക് മാളിക്കടവ് ജനറൽ െഎ.ടി.െഎയിൽ ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.