മുക്കം: മുക്കത്തെ മാധ്യമ പ്രവർത്തകരും മുക്കം പൊലീസും സൗഹൃദ ഫുട്ബാൾ മത്സരത്തിനായി ബൂട്ടണിഞ്ഞു. നോർത്ത് കാരശ്ശേരിയിലെ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് മുക്കം പ്രസ് ഫോറം പ്രസിഡൻറ് സി. ഫൈസൽ ബാബു നയിച്ച മാധ്യമ പ്രവർത്തകരുടെ ടീം ജേതാക്കളായി. മുക്കം എസ്.ഐ കെ.പി. അഭിലാഷ് നയിച്ച പൊലീസ് ടീം അവസാന നിമിഷംവരെ പൊരുതി പരാജയപ്പെടുകയായിരുന്നു. തോരാ മഴക്കിടയിലും നിരവധിപേർ മത്സരം കാണാൻ തടിച്ചുകൂടി. മികച്ച കളിക്കാരനായി പൊലീസിലെ ലിനേഷിനേയും മികച്ച ഡിഫൻഡർ ആയി സിൻജു ദാസിനെയും മികച്ച ഗോളിയായി പ്രസ് ഫോറത്തിലെ റഫീഖ് തോട്ടുമുക്കത്തെയും തെരഞ്ഞെടുത്തു. മുക്കം ടി.പി കലക്ഷൻ നൽകുന്ന ട്രോഫിക്കും രാജേശൻ വെള്ളാരം കുന്നത്തും മുക്കം മേഖല അർബർ സൊസൈറ്റിയും നൽകുന്ന പ്രൈസ് മണിക്കും വേണ്ടിയാണ് മുക്കം കോട്ടൺ സ്പോട്ടിെൻറയും ലയൺസ് ക്ലബിെൻറയും സഹകരണത്തോടെ മത്സരം സംഘടിപ്പിച്ചത്. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. മുക്കം എസ്.ഐ കെ.പി. അഭിലാഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെംബർ പി.പി. ശിഹാബുദ്ദീൻ, മുക്കം പ്രസ് ഫോറം സെക്രട്ടറി പി.എസ്. അസൈനാർ, എ.പി. മുരളീധരൻ, എ.സി. നിസാർ ബാബു, രാജേഷൻ വെള്ളാരംകുന്നത്ത്, വി. സച്ചിൻ, മജീദ് പുളിക്കൽ, അഷ്ക്കർ സർക്കാർ പറമ്പ് എന്നിവർ സംസാരിച്ചു. മുക്കം പ്രസ് ഫോറം പ്രസിഡൻറ് സി. ഫസൽ ബാബു സ്വാഗതവും ട്രഷറർ മുഹമ്മദ് കക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.