ഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ 20ാം വാർഷിക പരിപാടികൾ സമാപിച്ചു. സമാപന പരിപാടി ജോർജ് എം.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബിക മംഗലത്ത് അധ്യക്ഷതവഹിച്ചു. കലാമത്സരങ്ങളിൽ ചാമ്പ്യൻഷിപ് നേടിയ എലോക്കര എ.ഡി.എസി.നും കായിക മത്സരങ്ങളിൽ ചാമ്പ്യൻഷിപ് നേടിയ മട്ടിക്കുന്ന് എ.ഡി.എസിനും സംസ്ഥാനതലത്തിൽ മൈം മത്സരത്തിൽ വിജയിച്ച ടീമിനും പഞ്ചായത്ത് തലത്തിലും താലൂക്ക് തലത്തിലും ജില്ല തലത്തിലും വിജയിച്ച കുടുംബശ്രി അംഗങ്ങൾക്കും ഉപഹാരം നൽകി. എസ്.എസ്.എസ്.എൽ.സി ഹയർ സെക്കൻഡറി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ കുടുംബശ്രീ അംഗങ്ങളുടെ കുട്ടികളെയും കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാനതലത്തിൽ മികച്ച അംഗൻവാടി ഹെൽപർമാരായി െതരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ അംഗങ്ങളായ മാധവി, സുബൈദ എന്നിവരെയും സംസ്ഥാനതല വടംവലി ടീം അംഗമായ അതുല്യ കെ.നായർ സ്പെഷൽ ഒളിമ്പിക്‌സിൽ 100 മീറ്ററിൽ വിജയിച്ച അഭിജിത്തിനെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. വൈസ് പ്രസിഡൻറ് കുട്ടിയമ്മ മാണി, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ മുജീബ് മാക്കണ്ടി, എം.ഇ. ജലീൽ, ബ്ലോക്ക് പഞ്ചായത്ത് മെംബർ രാജേഷ് ജോസ്, ഗ്രാമപഞ്ചായത്ത് മെംബർമാരായ ഉഷകുമാരി, ഫാത്തിമ ബീവി, ഉഷകുമാരി, പി.കെ. ഷൈജൽ, സി.ഡി.എസ് ചെയർപേഴ്‌സൻ സീന ചന്ദ്രൻ, വൈസ് ചെയർപേഴ്‌സൻ ഷീബ സജി, ഉപസമിതി കൺവീനർ ബിന്ദു പ്രസാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.