കൊടിയത്തൂർ: കാലവർഷക്കെടുതി മൂലം ദുരിതമനുഭവിച്ച കൊടിയത്തൂർ പഞ്ചായത്തിലെ കർഷകർക്ക് സൗജന്യ റേഷനും നഷ്ട പരിഹാരവും നൽകണമെന്ന് കൊടിയത്തൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധികൾ പിടിപെട്ട പന്നിക്കോട്, കോരൻകുന്ന്, കളക്കുടി കുന്ന് പ്രദേശവാസികൾക്കായി അടിയന്തര സഹായവും സൗജന്യ റേഷനും അനുവദിക്കണമെന്നും ഈ പ്രദേശങ്ങളിൽ അടിയന്തര മെഡിക്കൽ സംഘത്തെ അയക്കണമെന്നും കൊടിയത്തൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. യു.ഡി.എഫ് ചെയർമാൻ മജീദ് പുതുക്കുടി അധ്യക്ഷത വഹിച്ചു. കൺവീനർ കെ.ടി. മൻസൂർ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡൻറ് കെ.പി അബ്ദുറഹ്മാൻ, മുൻ പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.വി. അബ്ദുറഹ്മാൻ, പി. ഉപ്പേരൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.