മടവൂർ: കേരള നദ്വത്തുൽ മുജാഹിദീൻ മടവൂർ യൂനിറ്റ് സംഘടിപ്പിച്ച കുടുംബ സംഗമം സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം വൈസ് പ്രസിഡൻറ് മമ്മൂട്ടി മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തി. അഫ്സൽ മടവൂർ, എം. അബ്്ദുൽ മജീദ്, പി.കെ. ഷമീം സ്വലാഹി, എൻ.പി. അബ്്ദുൽ ഗഫൂർ ഫാറൂഖി, എം. മുഹമ്മദ് എന്നിവർ സംസാരിച്ചു. പേപ്പർ പേന വിതരണം നരിക്കുനി: പ്ലാസ്റ്റിക് ഭീകരത ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ബൈത്തുൽ ഇസ്സ എൻ.എസ്.എസ് യൂനിറ്റ് സ്വസ്തി ഫൗണ്ടേഷെൻറ സഹകരണത്തോടെ വിദ്യാർഥികൾക്കും അധ്യാപകർക്കും പേപ്പർ പേനകൾ നിർമിച്ച് വിതരണം ചെയ്തു. പേനകളുടെ വിതരണോദ്ഘാടനം ബൈത്തുൽ ഇസ്സ ജനറൽ സെക്രട്ടറി ടി. എ. മുഹമ്മദ് അഹ്സനി നിർവഹിച്ചു. മുഹമ്മദ് മിഷാൽ പേന കൈമാറി. അബ്്ദുറഹിമാൻ, ധനുഷ കെ.പി, ഷിഫ, വിപ്ലവദാസ് എ.വി. എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.