കൊടുവള്ളി: ചെറുപുഴയോരത്ത് വ്യാപക കരയിടിച്ചിൽ ഭീഷണി. ശക്തമായ മഴയിൽ പുഴ കരകവിഞ്ഞൊഴുകിയതിന് പിന്നാലെയാണ് വിവിധ ഭാഗങ്ങളിൽ പുഴയോരം ഇടിഞ്ഞത്. പുഴയോരത്തെ വൻ മരങ്ങൾ ചെറുപുഴയിലേക്ക് കടപുഴകി വീഴുന്നതും പതിവായിട്ടുണ്ട്. വെളിമണ്ണ ചക്കിക്കാവിലും വെള്ളച്ചാൽ ഭാഗത്തും, കളരാന്തിരി, പോർങ്ങോട്ടൂർ ഭാഗത്തും കരയിടിഞ്ഞു. നഗരസഭയിലെ കരീറ്റിപ്പറമ്പ് 11ാം ഡിവിഷനിൽ ചെറുപുഴ ഉരാളുകണ്ടി ചേമ്പങ്ങൽ കടവിലാണ് വൻ മരങ്ങൾ പുഴയിലേക്ക് കടപുഴകിയത്. മഴയിൽ ചെറുപുഴ കരകവിഞ്ഞൊഴുകിയ സ്ഥലമാണിത്. വെള്ളം വലിഞ്ഞുപോയ ശേഷവും പലപ്പോഴായി പുഴയോരത്തുള്ള മരങ്ങളാണ് വീഴുന്നത്. പ്രദേശവാസികളായ നിരവധി കുടുംബങ്ങൾ അലക്കാനും കുളിക്കാനും ഉപയോഗിക്കുന്ന കടവാണിത്. പുഴയുടെ വശം ഇടിയുന്നത് പ്രദേശവാസികളെ പരിഭ്രാന്തരാക്കുന്നു. കടവിെൻറ സിംഹഭാഗവും പുഴയിലേക്ക് ഇടിഞ്ഞിട്ടുണ്ട്. സമീപത്തുള്ള ചേമ്പങ്ങൽ ഇമ്പിച്ചാലിയുടെ വീടിെൻറ മതിലും നിലംപൊത്തി. ഇത് വീടിന് ഭീഷണിയായി. ഇമ്പിച്ചാലിയും കുടുംബവും അയൽ വീടുകളിലാണ് താമസിക്കുന്നത്. വീട്ടുകാർക്കും ചേമ്പങ്ങൽ ഉരാളുകണ്ടി കുളിക്കടവിനും പ്രകൃതിദുരന്ത നിവാരണ ഫണ്ടിൽനിന്ന് സഹായം അനുവദിക്കണമെന്ന് കൗൺസിലർ യു.വി. ഷാഹിദ് അധികൃതരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.