വിദ്യാർഥിയുടെ ജീവൻ പൊലിഞ്ഞത് അപകട മേഖലയിൽ

തിരുവമ്പാടി: തിരുവമ്പാടി-ഓമശ്ശേരി റോഡിലെ പി.സി മുക്ക് ഇറക്കത്തിൽ അപകടത്തിൽ ഒരു ജീവൻകൂടി പൊലിഞ്ഞു. ഞായറാഴ്ച രാവിലെയുണ്ടായ ബൈക്ക് അപകടത്തിൽ വിദ്യാർഥിയായ സഫർനാസ് (18) മരിച്ചതോടെ ഇവിടെ ഇതുവരെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ഇറക്കവും വളവുമുള്ള റോഡിൽ നിരവധി യാത്രക്കാർക്ക് അപകടങ്ങളിൽ പരിക്കേറ്റിട്ടുമുണ്ട്. ഇരുചക്രവാഹനങ്ങളാണ് ഏറെയും അപകടത്തിൽപെടുന്നത്. ഓമശ്ശേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ തോട്ടത്തിൻകടവ് പാലം പിന്നിട്ട് പി.സി മുക്ക് കയറ്റത്തിലേക്ക് അതിവേഗത്തിൽ വരുന്നതും അപകട കാരണമാകുന്നു. ഈ ഭാഗത്ത് വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. സഫർനാസി​െൻറ ആകസ്മിക വിയോഗം നാടി​െൻറ ദുഃഖമായി. വീടി​െൻറ നൂറു മീറ്റർ മാത്രം അകലെ നടന്ന അപകടത്തി​െൻറ ഞെട്ടലിലാണ് സുഹൃത്തുക്കളും ബന്ധുക്കളും. പ്ലസ് ടു കഴിഞ്ഞ് തുടർപഠനത്തിന് കാത്തിരിക്കെയാണ് ദുരന്തം. വൈകീട്ട് തിരുവമ്പാടി യു.സി മുക്കിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നാട്ടുകാരുൾപ്പെടെ നിരവധി പേർ അന്ത്യോപചാരമർപ്പിച്ചു. രാത്രി ഏഴരയോടെ താഴെ തിരുവമ്പാടി തട്ടക്കാട്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്ന ഖബറടക്ക ചടങ്ങുകളിലും നിരവധി പേർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.