മുക്കം: കനത്ത മഴയിൽ കാഞ്ഞിരമുഴിയിൽ മുത്തശ്ശി കാഞ്ഞിരമരം കടപുഴകി. ഇതോടെ മൂന്ന് മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച രാവിലെ ഏഴു മണിയോടയാണ് സംഭവം. കനത്ത മഴയിൽ റോഡിെൻറ കുറുകെയാണ് മരംവീണത്. ഇക്കാരണത്താൽ മുക്കം-ഓമശ്ശേരി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കുടുങ്ങി. 12അടി വീതിയും 40 അടി നീളവുമുള്ള വർഷങ്ങൾ പഴക്കമുള്ള കാഞ്ഞിരമാണ് നിലംപതിച്ചത്. ഭാഗ്യത്തിനാണ്അപകടം ഒഴിവായത്. മുക്കത്തുനിന്നെത്തിയ അഗ്നിശമന സേന മൂന്ന് മണിക്കൂർ നീണ്ട പ്രയത്നത്തിലൂടെ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. സ്റ്റേഷൻ ഓഫിസർ കെ.പി. ജയപ്രകാശ്, അസിസ്റ്റൻറ് വിജയൻ നടു പിലേരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മരം നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.