ലൈബ്രറി, റീഡിങ് റൂം ഉദ്ഘാടനം

താമരശ്ശേരി: ഗവ. ഹൈസ്‌കൂളിലെ നവീകരിച്ച ലൈബ്രറിയുടെയും റീഡിങ് റൂമി​െൻറയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം എ.പി. മുസ്തഫ നിര്‍വഹിച്ചു. പ്ലസ് ടു പരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടിയവര്‍ക്കുള്ള മെമേൻറാ എം. സന്തോഷ്കുമാര്‍ വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം. സുല്‍ഫീക്കര്‍ അധ്യക്ഷതവഹിച്ചു. പി.ടി.എ വൈസ് പ്രസിഡൻറ് എ.പി. അബ്ദുല്‍ മജീദ്, അസാപ് കോഓഡിനേറ്റര്‍ പ്രത്യുഷ്, പ്രിന്‍സിപ്പൽ ഇന്‍ചാര്‍ജ് യു.ബി. മഞ്ജുള, സ്റ്റാഫ് സെക്രട്ടറി പ്രസന്ന എന്നിവര്‍ സംസാരിച്ചു. സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് സെമിനാര്‍ ചൊവ്വാഴ്ച താമരശ്ശേരി: സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് താമരശ്ശേരി വിദ്യാഭ്യസ ജില്ല സെമിനാര്‍ ചൊവ്വാഴ്ച 9.30 മുതല്‍ താമരശ്ശേരി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടക്കുമെന്ന് ജില്ല സെക്രട്ടറി അറിയിച്ചു. 'കരിഞ്ചോലമല ഉരുള്‍പൊട്ടല്‍: പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം' താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോലമല ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഡി.വൈ.എഫ്‌.ഐ താമരശ്ശേരി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം നിധിന്‍ കണിച്ചേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് വി. ലിജു അധ്യക്ഷതവഹിച്ചു. സമ്മേളനത്തില്‍ ഭാരവാഹികളെയും വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവരെയും ആദരിച്ചു. ബ്ലോക്ക് സെക്രട്ടറി ടി. മെഹറൂഫ്, ജില്ല പ്രസിഡൻറ് വി. വസീഫ്, ജില്ല ട്രഷറര്‍ എല്‍.ജി. ലിജീഷ്, ലിബിന്‍ അജയ്‌ഘോഷ്, നൗഷാദ് ഇയ്യാട്, ടി.കെ. സുമേഷ്, നസീമ, കെ. ബാബു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: വി. ലിജു(പ്രസി), ടി. മെഹറൂഫ് (സെക്ര), സന്ദീവ് മാടത്തില്‍ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.