യൂത്ത് ലീഗ് സമരനിര

മുക്കം: അപകടങ്ങൾ തുടർക്കഥയായ കാരശ്ശേരി ചീപ്പാംകുഴി പാലം പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് കാരശ്ശേരി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരനിര സംഘടിപ്പിച്ചു. ദലിത് ലീഗ് സംസ്ഥാന സെക്രട്ടറി ഇ.പി. ബാബു ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പ്രസിഡൻറ് ഇ.കെ. നാസർ അധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി നിസാം കാരശ്ശേരി, പി.പി. ഷിഹാബ്, വി.പി. ഷഫീഖ്, അബൂ സുഫിയാൻ, ഷൈജൽ മുട്ടാത്ത്, എൻ.കെ. രാധാകൃഷ്ണൻ, ഹിദാഷ് പറശ്ശേരി, വി.പി. അനീസ്, ഇ.കെ. സാബിത്ത്, കെ. ജുനൈദ് സംസാരിച്ചു. ബഷീര്‍ ദിനാചരണം പൂനൂര്‍: പബ്ലിക് ലൈബ്രറിയുടെ കീഴിലുള്ള ബാലവേദിയുടെയും എ.എം.എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികളുടെയും ആഭിമുഖ്യത്തില്‍ ബഷീര്‍ ദിനം ആചരിച്ചു. പുസ്തക പരിചയം, പുസ്തക സംവാദം എന്നിവ നടന്നു. ലൈബ്രറി സെക്രട്ടറി അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി.പി. കരീം, അബ്ദുൽ അസീസ്‌ മൊകായി, ഫസല്‍, ആയിശ, കെ. ബിന്ദു, കെ. അബ്ദുൽ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.