പുതുമോടിയണിഞ്ഞ ബീച്ചിനു മുന്നിൽ പഴയപടി തന്നെ ലോറി പാർക്കിങ്​

കോഴിക്കോട്: സൗന്ദര്യവത്കരണം പൂർത്തിയാക്കി കോഴിക്കോട് തെക്കേ കടപ്പുറം 19ന് ഉദ്ഘാടനത്തിനൊരുങ്ങുേമ്പാൾ ബീച്ചിനു മുന്നിലെ ലോറിസ്റ്റാൻഡ് മാറ്റാനുള്ള തീരുമാനം ഇനിയും നടപ്പായില്ല. മേയ് ഒന്നു മുതൽ കോയ റോഡിലേക്ക് ലോറി പാർക്കിങ് മാറ്റാനായിരുന്നു തീരുമാനിച്ചതെങ്കിലും രണ്ടുമാസം കഴിഞ്ഞിട്ടും സൗത്ത് ബീച്ച് പരിസരത്ത് പാർക്കിങ് തുടരുകയാണ്. ഡി.ടി.പി.സി നടത്തുന്ന ബീച്ച് സൗന്ദര്യവത്കരണം പൂർത്തിയായ സാഹചര്യത്തിൽ ബീച്ചിലെത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യാൻ ഈ സ്ഥലം ഉപയോഗപ്പെടുത്താനായിരുന്നു തീരുമാനം. എന്നാൽ, പാർക്കിങ് വിഷയത്തിൽ ലോറി ഏജൻറുമാരുെട ഭാഗത്തുനിന്ന് സഹകരണം ലഭിക്കുന്നില്ലെന്നും സൗത്ത് ബീച്ച് നവീകരണം പൂർത്തിയായാൽ വാഹനങ്ങൾ മാറ്റാത്തവർക്കെതിെര കടുത്ത നടപടികൾ എടുക്കുമെന്നുമാണ് കോർപറേഷ​െൻറ വിശദീകരണം. കോയ റോഡിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്തേക്ക് ലോറി ബുക്കിങ് ഓഫിസ് മാറ്റുന്നതിനും ലോറി ജീവനക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും സാധിക്കാത്തതാണ് പാർക്കിങ് മാറ്റുന്നതിന് തടസ്സമായി പറയുന്നത്. സമീപത്ത് ഓഫിസിന് ഉതകുന്ന കെട്ടിടം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. സമീപത്തെ കെട്ടിടങ്ങളുടെ വാടക കൂടുതലാെണന്നും സാവകാശം വേണമെന്നുമാണ് ലോറി ഏജൻറുമാരുടെ ആവശ്യം. കോയ റോഡിലേക്ക് ലോറിസ്റ്റാൻഡ് മാറ്റണമെന്ന് ഏപ്രിൽ 23ന് മേയർ തോട്ടത്തിൽ രവീന്ദ്ര​െൻറ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് ഉപദേശക സമിതിയാണ് നിർദേശിച്ചത്. നഗരത്തിലെ ഗതാഗത പരിഷ്‌കരണം നടപ്പാക്കുന്നതി​െൻറയും സൗത്ത് ബീച്ച് നവീകരണത്തി​െൻറയും ഭാഗമായി നൽകിയ നിർദേശം ഏപ്രിൽ 27ന് ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം അംഗീകരിക്കുകയും ചെയ്തു. ലോറി പാർക്കിങ് പ്രശ്‌നം പരിഹരിക്കുന്നതി​െൻറ ഭാഗമായി മേയ് ഒന്നു മുതൽ കോയ റോഡിൽ ലോറികൾക്ക് പാർക്കിങ് സൗകര്യവും മീഞ്ചന്തയിൽ താൽക്കാലിക സംവിധാനവും ഒരുക്കാനായിരുന്നു തീരുമാനം. വീതി കുറഞ്ഞ റോഡിൽ അനധികൃത പാർക്കിങ് കാരണം അപകടങ്ങൾ പതിവായതും പ്രദേശത്ത് സാമൂഹികവിരുദ്ധ ശല്യം കൂടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലുമാണ് ലോറി സ്റ്റാൻഡ് സൗത്ത് ബീച്ചിൽനിന്ന് മാറ്റുന്നതിന് നടപടികൾ ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.