അന്വേഷി 'അവൾക്കൊപ്പം'

കോഴിക്കോട്: സിനിമ ലോകത്തെ ആണധികാരത്തിനും ലിംഗവിവേചനത്തിനുമെതിരെ ശബ്ദമുയർത്തി കടന്നുവന്ന വിമൻ ഇൻ സിനിമ കലക്ടിവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അന്വേഷി. വനിത കൂട്ടായ്മകളിലെ ഭാരവാഹികളുമായി ചേർന്ന് അന്വേഷി നടത്തിയ ഐക്യദാർഢ്യ സംഗമം പ്രസിഡൻറ് കെ. അജിത ഉദ്ഘാടനം ചെയ്തു. സിനിമ മേഖലയിൽ സ്ത്രീത്വം നിലനിർത്താനും ആൺകോയ്മക്കും അനീതിക്കുമെതിരെ പ്രതിഷേധിക്കാനും വനിത കൂട്ടായ്മക്കൊപ്പം നിലനിൽക്കേണ്ടത് കാലത്തി​െൻറ ആവശ്യമാണെന്ന് അവർ പറഞ്ഞു. സിനിമ ലോകത്ത് ആദ്യമായാണ് ഇത്തരമൊരു പ്രതിഷേധവും ചെറുത്തുനിൽപും ഉണ്ടാവുന്നത്. അതുകൊണ്ടുതന്നെ ഇതൊരു ചരിത്ര സംഭവമാണ്. തങ്ങൾക്ക് എന്തുതന്നെ സംഭവിച്ചാലും നിലനിൽക്കുന്ന താരാധിപത്യ -മാഫിയ സമ്പ്രദായത്തിനെതിരെ ശബ്ദമുയർത്താൻ പാവം സിനിമപ്രവർത്തകർക്ക് കഴിയാറില്ല. ശബ്ദമുയർത്തിയാൽ അവസരം നിഷേധിക്കപ്പെടുകയാണ്. ആക്രമിക്കപ്പെട്ട നടി ത​െൻറ അവസരം നിഷേധിക്കപ്പെട്ടുവെന്ന് താരസംഘടനയിൽ ഉന്നയിച്ചിട്ടും അവൾക്കുവേണ്ടി ഒന്നും ചെയ്യാത്ത സംഘടന കുറ്റാരോപിതനായ നടന് അനുകൂലമായ തീരുമാനമാണ് കൈക്കൊണ്ടതെന്നും ഈ അനീതിക്കെതിരെ കൂട്ടായ ശബ്ദമുയർത്തണമെന്നും അജിത കൂട്ടിച്ചേർത്തു. പുതിയ സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ അന്വേഷി സെക്രട്ടറി പി. ശ്രീജ അധ്യക്ഷത വഹിച്ചു. കൗൺസിലർ സി.െക. സീനത്ത്, ഡോ. ജാൻസി ജോസ്, സി.എസ്. എലിസബത്ത്, സേതുലക്ഷ്മി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.