കട്ടാങ്ങൽ മൊബൈല്‍ ഷോപ്പിലെ മോഷണക്കേസ്​ പ്രതിയെ ചോദ്യംചെയ്തപ്പോൾ സ്കൂട്ടർ മോഷണത്തിനും തുമ്പായി

കുന്ദമംഗലം: കട്ടാങ്ങലിലെ മൊബൈൽ ഫോൺ ഷോപ്പിലെ മോഷണക്കേസ് പ്രതിയെ െപാലീസ് പിടികൂടി ചോദ്യംചെയ്തപ്പോൾ മാഹിയിലെ സ്കൂട്ടർ മോഷണക്കേസിനും തുമ്പായി. ഇരു കേസിലും പ്രതിയായ പിലാശ്ശേരി മേലെ മരത്തൂർ ജസീലിനെ (20) ആണ് കുന്ദമംഗലം പൊലീസ് എസ്.കെ.കൈലാസനാഥും സംഘവും അറസ്റ്റുചെയ്തത്. ശനിയാഴ്ച രാവിലെ കുന്ദമംഗലം ബസ് സ്റ്റാന്‍ഡില്‍വെച്ചാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞമാസം 20ന് പുലര്‍ച്ചെയാണ് പുള്ളാവൂര്‍ സ്വദേശി നൗഷാദി‍​െൻറ കട്ടാങ്ങല്‍ മലയമ്മ റോഡിലുള്ള മൊബൈല്‍ ഷോപ്പില്‍ മോഷണം നടന്നത്. മൊബൈല്‍ ഫോണുകള്‍, മെമ്മറി കാര്‍ഡുകള്‍ തുടങ്ങിയ സാധനങ്ങളാണ് മോഷണംപോയത്. മൊത്തം ഒരു ലക്ഷത്തി ഒമ്പതിനായിരം രൂപയുടെ സാധനങ്ങളായിരുന്നു നഷ്ടപ്പെട്ടിരുന്നത്. മോഷണ വസ്തുക്കള്‍ പ്രതിയില്‍ നിന്ന് കണ്ടെത്തി. സമീപത്തെ കടയിലെ സി.സി ടി.വി ദൃശ്യങ്ങളില്‍നിന്നാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. മോഷ്ടാവിനെ തിരിച്ചറിഞ്ഞ പൊലീസ് കഴിഞ്ഞ കുറച്ചു ദിവസമായി ഇയാളെ നിരീക്ഷിച്ചു വരുകയായിരുന്നു. ഇന്നലെ രാവിലെ കുന്ദമംഗലത്തെത്തിയ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. പിടികൂടുമ്പോൾ ഇയാൾ ഉപയോഗിച്ചിരുന്ന ആക്സസ് സ്കൂട്ടറി​െൻറ രേഖകൾ പരിശോധിച്ചതിൽ മാഹിയിലെ ലെജൻറ് ഹോട്ടൽ ഉടമയുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തതെന്ന് കണ്ടെത്തി. ഇതേത്തുടർന്ന് ചോദ്യം ചെയ്തപ്പോൾ സ്കൂട്ടർ മാഹിയിൽനിന്ന് മോഷ്ടിച്ചതാണെന്ന് പ്രതി സമ്മതിച്ചു. എ.എസ്.ഐ ബാബു പുതുശ്ശേരി, സി.പി.ഒ മാരായ ഇ. രജീഷ്, ഷാഫി, സജി, അഖിലേഷ്, പ്രബിന്‍, ജിനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വീട്ടുമുറ്റത്തെ ചന്ദനമരം മോഷണം പോയി കുന്ദമംഗലം: വീട്ടുമുറ്റത്തെ വലിയ ചന്ദനമരം മോഷണം പോയി. കുന്ദമംഗലം തോട്ടുംപുറത്ത് രാജുവി​െൻറ വീട്ടുമുറ്റത്ത് തറകെട്ടി സംരക്ഷിച്ചുപോന്നിരുന്ന 30 വർഷത്തോളം പഴക്കമുള്ള ചന്ദനമരമാണ് ശനിയാഴ്ച പുലർച്ചെ മോഷണംപോയത്. പുലർച്ച രണ്ടുമണിക്കുശേഷമാവാം മോഷണമെന്ന് വീട്ടുടമ പറഞ്ഞു. 47 സെ.മീറ്ററോളം വണ്ണമുള്ള മരത്തി​െൻറ എട്ടടിയോളം നീളത്തിൽ വാൾ ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് കൊണ്ടുപോയത്. ബാക്കി വലിയ ചില്ലകൾ തൊട്ടടുത്ത കിണറി​െൻറ മുകളിൽ വീണ നിലയിൽതന്നെയാണ്. ചന്ദനമരത്തിനടുത്തുകൂടിപോയിരുന്ന ടെലിഫോൺ കേബിളും സ്വകാര്യചാനൽ കേബിളും മുറിച്ചുമാറ്റിയ നിലയിലാണ്. കുന്ദമംഗലം പൊലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.