ഭൂമാഫിയയുടെ ലാഭക്കൊതി തകർത്തത് നിർധന കുടുംബത്തി​െൻറ സ്വപ്നങ്ങളെ

പന്തീരാങ്കാവ്: ഭാഗ്യംകൊണ്ട് മാത്രമാണ് അച്യുതനും കുടുംബത്തിനും ജീവൻ തിരിച്ചുകിട്ടിയത്. ഭൂമാഫിയയുടെ ലാഭക്കൊതിയാണ് പള്ളിപ്പുറം പടിഞ്ഞാറ് വീട്ടിൽ മേത്തൽ അച്യുത​െൻറയും കുടുംബത്തി​െൻറയും, കയറിക്കിടക്കാനൊരു കൂരയെന്ന സ്വപ്നംപോലും തകർത്തത്. ശനിയാഴ്ച ഉച്ചയോടെയാണ് അച്യുത​െൻറ വീടിന് മുകളിൽ സമീപത്തെ 25 അടിയോളം ഉയരത്തിലുള്ള കുന്നിടിഞ്ഞ് വീണത്. ചെറിയ പ്ലോട്ടുകളാക്കി വിൽക്കാൻ ജെ.സി.ബി ഉപയോഗിച്ച് കുന്നിടിച്ച് നിരത്തുന്ന സ്ഥലമാണ് ഇടിഞ്ഞത്. വീടിനോട് ചേർന്ന കുന്നിലെ ഭീമൻ കല്ലുകൾ അടുക്കളയോട് ചേർന്ന് വീഴുകയായിരുന്നു. സൺഷേഡ് വരെമാത്രം പൂർത്തിയാക്കിയ വീടിന് ഷീറ്റ് വലിച്ചുകെട്ടിയ മേൽക്കൂര ഒരുക്കി നാലംഗ കുടുംബം അതിനടിയിൽ താമസം തുടങ്ങിയത് തലചായ്ക്കാൻ വേറെ മാർഗമൊന്നുമില്ലാഞ്ഞിട്ടാണ്. കടബാധ്യത മൂലം പകുതിപോലും പൂർത്തിയാക്കാനാവാത്ത വീടിന് താൽക്കാലിക വാതിലുകളും ജനലുകൾക്ക് പ്ലാസ്റ്റിക്ക് ഷീറ്റുമടിച്ചാണ് താമസിച്ചിരുന്നത്. അച്യുതനും ഭാര്യ ജോഷിലയും ജോലിക്ക് പോയതിനാൽ റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയായ മകൻ നവനീത് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉച്ചക്ക് തൊട്ടടുത്ത വീട്ടുകാർ ക്ഷണിച്ചതിനാൽ, അവിടെനിന്നും ഭക്ഷണംകഴിച്ച് തിരിച്ചുവരുമ്പോഴാണ് വീട് തകർന്നത്. ഭാഗ്യംകൊണ്ട് മാത്രമാണ് നവനീത് തൊട്ടുമുന്നിലെ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. സൺേഷഡും ചുമരും അടിത്തറയുമെല്ലാം പൂർണമായും തകർന്നിട്ടുണ്ട്. മഴ ശക്തമായതിനാൽ സമീപത്തെ മറ്റു വീടുകൾക്കും ഭീഷണി നിലനിൽക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.