മാവൂർ: ലക്ഷങ്ങൾ ചെലവഴിച്ച് മാവൂർ ഗ്രാമപഞ്ചായത്തിലെ കൃഷിയാവശ്യങ്ങൾക്ക് ലഭ്യമാക്കിയ മെതിയന്ത്രങ്ങളും ടില്ലറുകളും നശിക്കുന്നു. 2010ൽ േബ്ലാക്ക് പഞ്ചായത്ത് അനുവദിച്ച മൂന്ന് ടില്ലറുകളും മെതിയന്ത്രവുമാണ് സ്വകാര്യ വ്യക്തികളുടെ പറമ്പുകളിൽ നശിച്ചുതീരുന്നത്. മാവൂർ, ചെറൂപ്പ വളയന്നൂർ, മലപ്രം എന്നിവിടങ്ങളിലാണ് ഒാരോന്നുവീതം മെതിയന്ത്രവും ടില്ലറുകളും ഉപയോഗശൂന്യമായി കിടക്കുന്നത്. ഗ്രാമപഞ്ചായത്ത് പരിധിയിൽ നെൽകൃഷി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വി. ബാലകൃഷ്ണൻ നായർ േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറായ സമയത്താണ് മൂന്നുവീതം യന്ത്രങ്ങൾ അനുവദിച്ചത്. വിവിധ പാടശേഖര സമിതിക്ക് ഏൽപ്പിച്ചുകൊടുക്കുകയായിരുന്നു. ആവശ്യമായ സമയങ്ങളിൽ ഒാപറേറ്റർമാരെ കൂലികൊടുത്ത് വരുത്തിയാണ് പ്രവർത്തിപ്പിച്ചിരുന്നത്. അതത് മേഖലയിലെ വയലുകളിലെ മുഴുവൻ കർഷകർക്കും ഉപയോഗിക്കുന്നവിധമായിരുന്നു ഇതിെൻറ നടത്തിപ്പ്. യന്ത്രങ്ങൾ സൂക്ഷിക്കാൻ സ്ഥലസൗകര്യം ഒരുക്കാത്തതിനാൽ സ്വകാര്യ വ്യക്തികളുടെ പറമ്പിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇവ സൂക്ഷിക്കുന്നതിന് ഷെഡോ മറ്റ് സംവിധാനങ്ങളോ ഒരുക്കുന്നതിൽ പാടശേഖര സമിതികൾ പരാജയപ്പെട്ടു. ഗ്രാമപഞ്ചായത്ത് തലത്തിൽ ഇതിന് ഒരു നീക്കവും നടന്നതുമില്ല. അതിനാൽ രണ്ടോ മൂന്നോ വർഷം മാത്രമാണ് ഇത് കാര്യമായി പ്രവർത്തിച്ചത്. ഇടക്കാലത്ത് തൊഴിലാളിക്ഷാമവും വർധിച്ച കൂലിചെലവും കാരണം നെൽകൃഷിക്ക് കോട്ടം തട്ടിയതാണ് യന്ത്രങ്ങൾ ഉപയോഗമില്ലാതാകാൻ ഇടയാക്കിയതെന്ന് പാടശേഖര സമിതിക്കാർ പറയുന്നു. ഇൗയടുത്ത വർഷങ്ങളിൽ ഗ്രാമപഞ്ചായത്തിെൻറ വിവിധ വയലുകളിൽ നെൽകൃഷി വ്യാപകമായെങ്കിലും യന്ത്രങ്ങൾ ഉപയോഗയോഗ്യമാക്കാനായില്ല. ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന കർമസേനയും അവരുടെ യന്ത്രങ്ങളും ഉപയോഗിച്ചാണ് മാവൂരിൽ ഇപ്പോൾ കൃഷി നടക്കുന്നത്. മെതിയന്ത്രത്തിെൻറ പലഭാഗങ്ങളും മരംകൊണ്ട് നിർമിച്ചതാണ്. ഇവ ദ്രവിച്ചുതീർന്നതോടെ ഇനി അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കാനാവില്ലെന്ന് കർഷകർ പറയുന്നു. ടില്ലറുകളുടെ കാര്യത്തിലും ശ്രമങ്ങെളാന്നും നടക്കാത്തതിനാൽ നശിച്ചുകൊണ്ടിരിക്കുന്നു. മാവൂർ ഗ്രാമപഞ്ചായത്തിലും ചാത്തമംഗലത്തിന് സമാനമായി കർമസേന രൂപവത്കരിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ടെങ്കിലും നടപടികളൊന്നുമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.