മീഞ്ചന്ത കോളജിൽ അജ്ഞാത ചുമരെഴുത്ത്

മീഞ്ചന്ത: ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ യൂനിയൻ ഓഫിസ് ചുമരിന് പുറത്ത് അജ്ഞാതരുടെ ചുമരെഴുത്ത്. ശനിയാഴ്ച രാവിലെയാണ് ചുമരെഴുത്ത് കണ്ടത്. യൂനിയൻ ഓഫിസി​െൻറ ഇരുമ്പ് വാതിലി​െൻറ പൂട്ട് പൊളിച്ചതായും കണ്ടെത്തി. എസ്.എഫ്.ഐ എന്നെഴുതിയ ഭാഗം നീല പെയിൻറ് കൊണ്ട് മായ്ച്ചിട്ടുണ്ട്. ഓഫിസി​െൻറ വാതിലിന് പുറത്ത് വാണിങ് എന്ന് എഴുതിക്കാണുന്നു. എസ്.എഫ്.ഐയുടെ കൊടിതോരണങ്ങൾ എടുത്തു മാറ്റിയ നിലയിലാണ്. ശനിയാഴ്ച രാവിലെ കോളജ് പ്രിൻസിപ്പൽ വിളിച്ചറിയിച്ചത് പ്രകാരമാണ് പന്നിയങ്കര പൊലീസ് സ്ഥലത്തെത്തിയത്. സംഭവത്തിന് പിന്നിൽ കാമ്പസ് ഫ്രണ്ട് പ്രവർത്തകരാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. കോളജിൽ എസ്.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തി. അതേസമയം, മീഞ്ചന്ത ഗവൺമ​െൻറ് ആർട്സ് ആൻഡ് സയൻസ് കോളജിൽ കാമ്പസ് ഫ്രണ്ട് യൂനിറ്റ് പ്രവർത്തനം ഇല്ലെന്ന് പൊലീസ് അറിയിച്ചു. പന്നിയങ്കര സബ് ഇൻസ്പെക്ടർ ഭാസ്കര​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കോളജിലെത്തി പരിശോധന നടത്തിയത്. പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.