പ്രകൃതിക്ഷോഭം; സഹായധനം ലഭിക്കാൻ വൈകുന്നതായി പരാതി

കക്കോടി: പ്രകൃതിക്ഷോഭം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് സർക്കാറിൽനിന്നുള്ള സഹായധനം ലഭിക്കാൻ വൈകുന്നതായി പരാതി. ശക്തമായ കാറ്റിലും മഴയിലും വെള്ളപ്പൊക്കത്തിലും ഏക്കറുകളോളം സ്ഥലത്തെ കൃഷി നശിക്കുകയും വീടുകൾക്ക് നാശം സംഭവിക്കുകയും ചെയ്തു. പൂനൂർപുഴ കരകവിഞ്ഞൊഴുകിയും ശക്തമായ മഴയിലുമുണ്ടായ നാശനഷ്ടത്തിൽ കക്കോടി, കുരുവട്ടൂർ ഭാഗങ്ങളിൽ കനത്ത നഷ്ടമാണ് സംഭവിച്ചത്. കൃഷിഭവനും റവന്യൂ വിഭാഗവും പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നുെണ്ടങ്കിലും സഹായധനം ലഭിക്കുന്നത് പലപ്പോഴും വൈകിയ വേളയിലാണ്. മുൻ വർഷങ്ങളിലെല്ലാം ഇത്തരത്തിൽ പ്രകൃതിക്ഷോഭം മൂലമുണ്ടായ നാശങ്ങൾക്ക് പരിശോധന നടത്തി റിപ്പോർട്ട് നൽകിയിട്ടും ധനസഹായം ലഭിക്കാത്തവർ പോലുമുണ്ട്. പലർക്കും പണംലഭിച്ചത് വളരെ വൈകിയുമാണ്. നഷ്ടത്തിന് നാമമാത്രമായ തുകയാണ് ലഭിക്കുന്നത്. ആശ്വാസധനമായ ഈ തുകപോലും കൃത്യമായി അർഹരായവരുടെ കൈകളിലേക്ക് എത്തുന്നില്ല. ലോണെടുത്തും കടംവാങ്ങിയുമൊക്കെയാണ് വാഴകൃഷിയും മറ്റ് കൃഷികളും കർഷകർ ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.