കോഴിക്കോട്: തമിഴ്നാട് റോഡ് ട്രാൻസ്പോർട്ട് കോർപറേഷെൻറ ബസിടിച്ച് മാവൂർ റോഡ് കെ.എസ്.ആർ.ടി.സി ടെർമിനലിെൻറ ചുറ്റുമതിൽ തകർന്നു. വടക്കു ഭാഗത്ത് അഡ്മിനിസ്ട്രേഷൻ ബ്ലോക്കിനോട് ചേർന്ന മതിലാണ് 15 മീറ്റേറോളം തകർന്നത്. മതിൽ തകർന്ന അവശിഷ്ടങ്ങൾ താഴെയുള്ള റോഡിൽ ചിതറിക്കിടക്കുകയാണ്. കോഴിക്കോട്-ഉൗട്ടി റൂട്ടിൽ സർവിസ് നടത്തുന്ന ടി.എൻ 42/എൻ. 0625 ബസിെൻറ പിൻഭാഗമാണ് മതിലിൽ ഇടിച്ചത്. കൂട്ടത്തിൽ കുടിവെള്ളപൈപ്പും സീവേജ് പൈപ്പും തകർന്നിട്ടുണ്ട്. നാശനഷ്ടം ഞായറാഴ്ച കണക്കാക്കും. ടെർമിനലിെൻറ അറ്റകുറ്റപ്പണി നടത്തുന്ന കെ.ടി.ഡി.എഫ്.സി അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.