കച്ചവടക്കാരെ കുടിയൊഴിപ്പിക്കുന്നതിനെതിരെ പ്രകടനവും ധർണയും

ഉള്ള്യേരി: 25 വര്‍ഷത്തിലധികമായി കച്ചവടം നടത്തുന്നവരെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് നല്ലളം ബസാര്‍ കോഹിനൂര്‍ ബില്‍ഡിങ് കോംപ്ലക്സിലെ വ്യാപാരികള്‍ ഉള്ള്യേരിയില്‍ ബഹുജന പ്രകടനവും ധർണയും നടത്തി. ഉള്ള്യേരി കൂനഞ്ചേരി ദാറുന്നജാത്ത് അറബിക് കോളജ് മാനേജ്മ​െൻറി​െൻറ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. വാടക വര്‍ധനയുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി നില്‍ക്കുന്ന തര്‍ക്കം കോടതി കയറിയതോടെയാണ് പ്രശ്നം രൂക്ഷമായത്. കോടതി വിധി കോളജ് മാനേജ്മ​െൻറിന് അനുകൂലമായിരുന്നു. 30ഒാളം പേരാണ് ഈ കെട്ടിടത്തില്‍ കച്ചവടം ചെയ്യുന്നത്. വര്‍ഷങ്ങളായി കച്ചവടം ചെയ്യുന്നവരെ ഒരുമിച്ച് ഒഴിപ്പിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് വ്യാപാരി നേതാക്കള്‍ പറഞ്ഞു. വര്‍ഷാവര്‍ഷം വാടക വര്‍ധന നല്‍കുന്നതായും പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങളെ കോളജ് മാനേജ്മ​െൻറ് തള്ളിക്കളഞ്ഞതായും ധർണയില്‍ സംസാരിച്ചവര്‍ പറഞ്ഞു. മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജ് പരിസരത്തുനിന്നും അറബിക് കോളജ് സ്ഥിതിചെയ്യുന്ന കൂനഞ്ചേരിയിലേക്കും തുടര്‍ന്ന് ഉള്ള്യേരി ഈസ്റ്റ് മുക്ക് മുതല്‍ ബസ്സ്റ്റാൻഡ്വരെയുമാണ് പ്രകടനം സംഘടിപ്പിച്ചത്. ധർണ സി.പി.എം ലോക്കല്‍ സെക്രട്ടറി എ.കെ. മണി ഉദ്ഘാടനം ചെയ്തു. വ്യാപാരി സംരക്ഷണ ജനകീയ സമിതി ചെയര്‍മാന്‍ എം. കുഞ്ഞാമുട്ടി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.എം. റഫീഖ്, കൗണ്‍സിലര്‍ എസ്.വി.എം. ഷമീല്‍ തങ്ങൾ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡൻറ് ടി.ജെ. ടെന്നിസൻ, വ്യാപാരി വ്യവസായി ജില്ല സെക്രട്ടറി സി.കെ. വിജയൻ, വി. ഇബ്രാഹിം ഹാജി, എ. സലീം, സമീര്‍, വിശ്വൻ, രഘുത്തമന്‍ ബാലുശ്ശേരി, ഷുക്കൂര്‍ പൂനൂര്‍, രാജന്‍ എന്നിവര്‍ സംസാരിച്ചു. യോഗസ്ഥലത്ത് സംഘര്‍ഷം ഉള്ള്യേരി: കുടിയൊഴിപ്പിക്കുന്നതിനെതിരെ നല്ലളംബസാര്‍ കോഹിനൂര്‍ കോംപ്ലക്സിലെ വ്യാപാരികളും കുടുംബാംഗങ്ങളും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ യോഗസ്ഥലത്ത് സംഘര്‍ഷം. ധർണക്ക് മുന്നോടിയായി നടത്തിയ പ്രകടനത്തില്‍ നല്ലളത്തെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും അണിനിരന്നിരുന്നു. എന്നാല്‍, ധർണ നടന്ന ബസ്സ്റ്റാൻഡ് പരിസരത്ത് മുസ്ലിംലീഗി​െൻറ കൊടി കെട്ടിയതിനെതിരെ പഞ്ചായത്ത് ലീഗ് പ്രസിഡൻറ് റഹീം ഇടത്തിലി​െൻറ നേതൃത്വത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ രംഗത്തുവന്നതാണ് ബഹളത്തിനു ഇടയാക്കിയത്. പഞ്ചായത്ത് ലീഗ് നേതൃത്വത്തെ അറിയിക്കാതെ കൊടി കെട്ടിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അഴിച്ചുമാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാൽ, പഞ്ചായത്ത് ലീഗ് നേതൃത്വവുമായും കൂനഞ്ചേരിയിലെ പ്രാദേശിക ഭാരവാഹികളുമായും വിഷയം സംസാരിച്ചിരുന്നതായി ജനകീയ സമിതി ഭാരവാഹികള്‍ പറഞ്ഞു. ബഹളം തുടര്‍ന്നതോടെ ലീഗി​െൻറ കൊടി സമരക്കാര്‍ അഴിച്ചുമാറ്റി. ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ സ്ഥലത്തുണ്ടായിരുന്ന ചിലര്‍ രംഗത്തുവന്നത് നേരിയ സംഘര്‍ഷത്തിനു ഇടയാക്കിയെങ്കിലും നേതാക്കള്‍ ഇടപെട്ട് ശാന്തമാക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.