പലഹാര നിർമാണ യൂനിറ്റിൽ തീപിടിത്തം

മൊകവൂർ: ബേക്കറി പലഹാര നിർമാണ യൂനിറ്റിൽ തീപിടിത്തം. വെങ്ങളം-രാമനാട്ടുകര ബൈപാസിൽ മൊകവൂരിന് സമീപമാണ് അപകടം. അമ്പലത്ത് കരീമി​െൻറ സ്ഥാപനത്തിലാണ് ബുധനാഴ്ച രാവിലെ തീപിടിത്തമുണ്ടായത്. ലീഡിങ് ഫയർമാൻ സജി ചാക്കോയുടെ നേതൃത്വത്തിൽ വെള്ളിമാട്കുന്ന് ഫയർഫോഴ്സിൽ നിന്നെത്തിയ യൂനിറ്റാണ് തീയണച്ചത്. പലഹാരങ്ങളുണ്ടാക്കാനുള്ള വെളിച്ചെണ്ണക്ക് തീപിടിച്ച് പടരുകയായിരുന്നു. 50,000 രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.