സുഹറ മുതൽ പാത്തുമ്മ വരെ; ബഷീറിെൻറ നായികമാർ പുനർജനിച്ചു

കോഴിക്കോട്: മലയാളത്തി​െൻറ ബാല്യകാല സഖിയായ സുഹറയും ഒരു ആടിനെയും കൊണ്ട് വായനക്കാരുടെ ഹൃദയത്തിൽ കയറിക്കൂടിയ പാത്തുമ്മയും മുച്ചീട്ടുകളിക്കാര​െൻറ മകൾ സൈനബയും ൻറുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്ന് ഗമ കാണിച്ച കുഞ്ഞിപാത്തുമ്മയും ഭാർഗവി നിലയത്തിലെ ഭാർഗവിക്കുട്ടിയും പൂവൻ പഴത്തിലെ ജമീലാബീബിയും പ്രേമലേഖനത്തിലെ സാറാമ്മയും മതിലുകളിലെ നാരായണിയും ഇവരെയെല്ലാം സൃഷ്ടിച്ച ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറി​െൻറ സ്വന്തം ദേവിയും അരങ്ങിൽ പുനർജനിച്ചു. ബഷീറി​െൻറ ചരമവാർഷികത്തി​െൻറ ഭാഗമായി ചാലപ്പുറം ഗവ. മോഡൽ ഗണപത് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളാണ് ബഷീറി​െൻറ നായികമാരായി അരങ്ങിലെത്തിയത്. സ്കൂളിലെ ജ്യോതി ഡിജിറ്റൽ തിയറ്ററിലാണ് 'സോജാരാജകുമാരി' എന്ന പേരിൽ ദൃശ്യാവിഷ്കാരം അരങ്ങേറിയത്. മാധ്യമപ്രവർത്തകൻ പി.സി. ഹരീഷ് രചനയും സംവിധാനവും നിർവഹിച്ച രംഗപാഠത്തിലൂടെ ബഷീറി​െൻറ നായികമാരെ എങ്ങനെ പുതിയകാലം വായിക്കുന്നു എന്ന അന്വേഷണമാണ് നടത്തിയത്. കെ. സഫ, ടി. ഫാത്തിമ ഹന്ന, പി.കെ. ആയിഷ റിഫ, വി. അമേയ, നഹല റഷീദ്, ടി.പി. അനാമിക, വി. നയനേന്ദു, ജന അലൈസ്, ആർ.കെ. ശീതൾ, അലിഷാ ലിദ എന്നിവർ നായികമാരായി വേഷമിട്ടു. സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്, മലയാളം അസോസിയേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ദൃശ്യവിസ്മയം അരങ്ങേറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.