ഫറോക്ക്: ഉത്തര മലബാറിലെ പ്രധാന ഇ.എസ്.ഐ ആശുപത്രിയായ ഫറോക്ക് ആശുപത്രി സൂപ്പർ സ്പെഷാലിറ്റിയായി ഉയർത്താൻ സർക്കാർ തീരുമാനമെടുത്തതായും ഇ.എസ്.ഐ കോർപറേഷെൻറ നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറക്ക് പ്രഖ്യാപനമുണ്ടാകുമെന്നും മന്ത്രി ടി.കെ. രാമകൃഷ്ണൻ. ഏതാനും മാസങ്ങൾക്ക് മുമ്പ് തീരുമാനിച്ച കാര്യങ്ങളുടെ പുരോഗതി വിലയിരുത്താൻ ഫറോക്ക് ആശുപത്രി സന്ദർശനത്തിനെത്തിയതായിരുന്നു മന്ത്രി. പുതുതായി സ്ഥാപിച്ച എക്സ് റേ മെഷീൻ മന്ത്രിയും ഡിജിറ്റൽ അനലൈസർ വി.കെ.സി. മമ്മദ് കോയ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. ഇൻഷുറൻസ് മെഡിക്കൽ വകുപ്പ് അഡീ. ഡയറക്ടർ ഡോ. അജിത നായർ, ഡോ. ലീന, ആശുപത്രി സൂപ്രണ്ട് ഡോ. സുധീർ ബാബു, ഇ.എസ്.ഐ റീജനൽ ഡയറക്ടർ ഡോ. കറുപ്പുസ്വാമി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.