കോഴിക്കോട്: സന്മാർഗദർശിനി ലൈബ്രറിയുടെയും ലൈബ്രറി വനിത വേദിയുടെയും ആഭിമുഖ്യത്തിൽ നോട്ടുപുസ്തക വിതരണം നടത്തി. ഫാ. ജിജി പള്ളിക്കപറമ്പിൽ മുഖ്യാതിഥിയായിരുന്നു. ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡൻറ് കെ.പി. സുരേന്ദ്രനാഥ് സംസാരിച്ചു. ലൈബ്രറി പ്രസിഡൻറ് െക.പി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. വനിതാവേദി കൺവീനർ വന്ദന സ്വാഗതവും ലൈബ്രറി സെക്രട്ടറി കെ. സുരേന്ദ്രനാഥ് നന്ദിയും പറഞ്ഞു. കളഞ്ഞുകിട്ടിയ പഴ്സ് തിരിച്ചേൽപിച്ച് ഡ്രൈവറുടെ മാതൃക കോഴിക്കോട്: യാത്രക്കിടെ കളഞ്ഞുകിട്ടിയ സ്വർണവും രേഖകളും അടങ്ങിയ പഴ്സ് ഉടമസ്ഥനെ തിരിച്ചേൽപിച്ച് പള്ളിക്കണ്ടി മഹാത്മ ക്ലബ് പ്രസിഡൻറും പുതിയാപ്പ ശ്രീ ഭദ്ര ഒാേട്ടാ ഡ്രൈവറുമായ രാജേഷ് മാതൃകയായി. പള്ളിക്കണ്ടിയിലെ റോഡിൽവെച്ചാണ് രാജേഷിന് പഴ്സ് കിട്ടിയത്. വിവരം വെള്ളയിൽ എസ്.െഎ ജംഷീദിെന അറിയിക്കുകയും എസ്.െഎ ഉടമസ്ഥനുമായി ബന്ധപ്പെടുകയും ചെയ്തു. പുതിയങ്ങാടി സ്വദേശിനിയും യു.എ.ഇയിൽ അധ്യാപികയുമായ അന്ന ജൂന്നേയുടെ പഴ്സാണ് നഷ്ടപ്പെട്ടത്. വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ എസ്.െഎയുടെ സാന്നിധ്യത്തിൽ പഴ്സ് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.