ചാലിയം: ഫിഷ് ലാൻഡിങ് സെൻററിന് സമീപം അറവ് മാലിന്യങ്ങളുമായെത്തിയ മിനിലോറി നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചു. വാഹനം കസ്റ്റഡിയിലെടുത്ത ബേപ്പൂർ പൊലീസ്, മിനിലോറി ഡ്രൈവർ ഫറോക്ക് സ്വദേശി അഞ്ചുകണ്ടത്തിൽ നജീം അബുസ്സബാഹിനെ (32) അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ശനിയാഴ്ച രാവിലെയാണ് പുഴയിൽ തള്ളാനെന്ന് സംശയിക്കത്തക്ക രീതിയിൽ ലോറി കാണപ്പെട്ടത്. നന്നായി മൂടിക്കെട്ടിയ നിലയിൽ ആളുകൾ കുറഞ്ഞ ഭാഗത്ത് പുഴയോട് ചേർന്നായിരുന്നു വാഹനം. ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ പോയിനോക്കിയപ്പോഴാണ് മാലിന്യമാണെന്ന് മനസ്സിലായത്. ആരോഗ്യ വകുപ്പ് അധികൃതരുടെ പരാതിയിൽ ബേപ്പൂർ പൊലീസെത്തിയ ശേഷം മാലിന്യം മറ്റൊരു വാഹനത്തിലേക്ക് മാറ്റി ബേപ്പൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പിലാക്കാട്ട് ഷൺമുഖൻ, എൻ. ഭാസ്കരൻ നായർ, വാർഡ് അംഗം വി. ജമാൽ, എച്ച്.ഐ റോമൽ എന്നിവർ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.