വീണുകിട്ടിയ സ്വർണാഭരണങ്ങൾ വിദ്യാർഥിനി പൊലീസ് സ്​റ്റേഷനിൽ ഏൽപിച്ചു മാതൃകയായി

അത്തോളി: സ്കൂൾ യാത്രക്കിടെ കുനിയിൽക്കടവ് ജങ്ഷനിൽനിന്നും വീണുകിട്ടിയ രണ്ടരപവ​െൻറ വളയും അരപ്പവൻ കൈ െചെയിനും അത്തോളി െപാലീസ് സ്റ്റേഷനിൽ ഏൽപിച്ച് വിദ്യാർഥിനി മാതൃകയായി. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ 10ൽ പഠിക്കുന്ന സ്വാതിയാണ് അധ്യാപിക ഷീന മുഖേന അത്തോളി പൊലീസ് സ്റ്റേഷനിൽ ആഭരണങ്ങൾ ഏൽപിച്ചത്. കൊളക്കാട് ചെറിയ കണ്ടോത്ത് മുഹമ്മദ്കോയയുടെ ഭാര്യയുടെ ആഭരണങ്ങളാണിത്. അത്തോളി സബ് ഇൻസ്പെക്ടർ ആർ.എൻ. പ്രശാന്ത് ആഭരണങ്ങൾ തിരികെ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.