കോഴിക്കോട്: സൗത്ത് ബീച്ചിൽ നിരവധി അപകട മരണങ്ങൾക്ക് കാരണമായ ലോറി സ്റ്റാൻഡ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുമെന്ന് പ്രദേശവാസികൾക്ക് നൽകിയ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രക്ഷോഭത്തിന്. ജൂലൈ 11ന് രാവിലെ 10ന് സൂചനസമരം കോർപറേഷൻ ഓഫിസിന് മുന്നിൽ നടത്തും. പ്രസിഡൻറ് എസ്.വി. ഉസ്മാൻകോയ അധ്യക്ഷത വഹിച്ചു. ജില്ല ഓർഗനൈസിങ് സെക്രട്ടറി എൻ.സി. അബൂബക്കർ ഉദ്ഘാടനം ചെയതു. അഡ്വ. എ.വി അൻവർ സ്വാഗതവും ഫൈസൽ പള്ളിക്കണ്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.