ഫറോക്ക്: ബൈക്കിലെത്തി യുവതിയുടെ മൂന്ന് പവൻ സ്വർണമാല കവർന്ന എറണാകുളം സ്വദേശികളായ രണ്ട് യുവാക്കളെ ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തു. പുതുവൈപ്പ് വൈപ്പിനിൽ ഏങ്ങവളപ്പിൽ അനിൽകുമാറിെൻറ മകൻ അമൽ (23), നയരപാലം പള്ളത്ത് രവിയുടെ മകൻ അരുൺ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഞാറക്കൽ പുതുവൈപ്പിനിൽ വെച്ചാണ് ഇരുവരും പിടിയിലായത്. കടലുണ്ടി വാക്കടവിലെ മോഷണത്തിന് ശേഷം ബൈക്കിൽ കൊച്ചിയിലെത്തിയ പ്രതികൾ വിറ്റ സ്വർണമാല എറണാകുളത്തെ ജ്വല്ലറിയിൽനിന്നും പൊലീസ് കണ്ടെടുത്തു. മോഷണം നടത്താനായി ഉപയോഗിച്ച യമഹ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച കടലുണ്ടി മണ്ണൂർ വളവിലെ ഓയിൽ മില്ലിനു സമീപത്ത് നിന്നാണ് കവർച്ച. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വാക്കടവ് കാക്ക തിരുത്തി രേഖപ്രദീപിെൻറ മാലയാണ് കവർന്നത്. സമീപ പ്രദേശത്തെ സി.സി.ടി.വികളിൽ പതിഞ്ഞ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. ഇതാണ് പ്രതികളെ പെെട്ടന്ന് പിടികൂടാൻ സഹായിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.