ചൂഷണങ്ങള്‍ക്ക് കാരണം ആത്മീയതയുടെ വ്യവസായവത്​കരണം

ചൂഷണങ്ങള്‍ക്ക് കാരണം ആത്മീയതയുടെ വ്യവസായവത്കരണം കോഴിക്കോട്: സമൂഹത്തി​െൻറ ധാര്‍മിക മുന്നേറ്റങ്ങള്‍ക്ക് കരുത്തുപകരേണ്ട ആത്മീയ മേഖലയിലേക്ക് കച്ചവട താൽപര്യങ്ങള്‍ കടന്നുവന്നതാണ് ഇൗ രംഗത്തെ ചൂഷണങ്ങള്‍ക്കും സമൂഹത്തിലെ ഭിന്നതകള്‍ക്കും കാരണമായതെന്ന് കോഴിക്കോട് വിസ്ഡം ഇസ്ലാമിക് മിഷൻ സംഘടിപ്പിച്ച ഐ.എസ്.എം ജില്ല പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. ആത്മീയ ചൂഷണങ്ങൾക്കെതിരെയുള്ള ബോധവത്കരണത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈേസഷന്‍ ജില്ല സെക്രട്ടറി വി.ടി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് റശീദ് നരിക്കുനി അധ്യക്ഷത വഹിച്ചു. ഐ.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സജ്ജാദ്, ഹസന്‍ അന്‍സാരി, പി.സി. ജംസീര്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. ഐ.എസ്.എം ജില്ല സെക്രട്ടറി അസ്ഹര്‍ ഫറോക്ക് സ്വാഗതവും ജംസീര്‍ കാരപ്പറമ്പ് നന്ദിയും പറഞ്ഞു. photo ISM Jilla Prathinidi Sammelanam Inauguration.jpg ഐ.എസ്.എം ജില്ല സമിതി കല്ലായി സലഫി സ​െൻററില്‍ സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ല സെക്രട്ടറി വി.ടി. ബഷീര്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.