കോഴിക്കോട്: പാസ്പോർട്ട് നിറംമാറ്റാനുള്ള കേന്ദ്ര തീരുമാനം പിൻ വലിക്കുക, ഹജ്ജ് എംബാർകേഷൻ പോയൻറ് കരിപ്പൂരിൽ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള പ്രവാസി ലീഗ് ഇരട്ട സമരം നടത്തുന്നു. ബുധനാഴ്ച രാവിലെ 10ന് പാസ്പോർട്ട് ഒാഫിസിനു മുന്നിലും വൈകീട്ട് നാലിന് മാനാഞ്ചിറ സ്ക്വയറിലുമാണ് സമരം നടത്തുക. പ്രവാസികളുടെ മരണാനന്തര സഹായം വെട്ടിക്കുറക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരെയും പ്രതിഷേധിക്കും. പ്രവാസി ലീഗ് പ്രതിനിധികൾക്ക് 'ഇന്നവേഷൻ 2018' എന്ന പേരിൽ പരിശീലന പരിപാടിയും സംഘടിപ്പിക്കുന്നു. വാർത്തസമ്മേളനത്തിൽ എസ്.വി. അബ്ദുള്ള, കെ.പി. ഇമ്പിച്ചിമമ്മു ഹാജി, കാറാളത്ത് പോക്കർ ഹാജി, ഹുസൈൻ കന്മന, അഹമ്മദ് കുറ്റിക്കാട്ടൂർ, െഎ.പി. അഷ്റഫ് എന്നിവർ സംബന്ധിച്ചു. സ്റ്റുഡൻറ്സ് ഇസ്ലാമിക് സെൻസോറിയം ഫെബ്രുവരി രണ്ടു മുതൽ കോഴിക്കോട്: എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഫെബ്രുവരി രണ്ടു മുതൽ കുറ്റ്യാടി താജ്വാലിയിൽ സ്റ്റുഡൻറ്സ് ഇസ്ലാമിക് സെൻസോറിയം സംഘടിപ്പിക്കുന്നു. മത വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന വിദ്യാർഥികളുടെ പഠനശിബിരവും സമാപന സമ്മേളനവുമാണ് സെൻസോറിയത്തിൽ ഉൾക്കൊള്ളിക്കുന്നത്. ഫെബ്രുവരി നാലിന് നടക്കുന്ന സമാപന സമ്മേളനം കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ഡോ. പി.എ. മുഹമ്മദ് ഫാറൂഖ് നഇൗമി, സി.പി. ഉൈബദുല്ല സഖാഫി, റിയാസ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.