കൊയപ്പ ഫുട്ബാൾ ലോഗോ പ്രകാശനം ചെയ്തു കൊടുവള്ളി: ലൈറ്റ്നിങ് ക്ലബിെൻറ ആഭിമുഖ്യത്തിൽ മാർച്ച് 27 മുതൽ കൊടുവള്ളി നഗരസഭ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന 36-ാമത് കൊയപ്പ സ്മാരക സെവൻസ് ഫുട്ബാൾ ടൂർണമെൻറിെൻറ ലോഗോ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസുഫ് പത്താൻ പ്രകാശനംചെയ്തു. പി.ടി.എ. റഹിം എം.എൽ.എ, ക്ലബ് പ്രസിഡൻറ് കെ.കെ. സുബൈർ, സെക്രട്ടറി തങ്ങൾസ് മുഹമ്മദ്, ഫൈസൽ കാരാട്ട്, സി.കെ. ജലീൽ എന്നിവർ സംബന്ധിച്ചു. അക്ഷരസ്നേഹികളുടെ കൂട്ടായ്മയിൽ പുസ്തകവണ്ടി ശ്രദ്ധേയമായി കൊടുവള്ളി: എരവന്നൂർ എ.യു.പി സ്കൂളിലെ ലൈബ്രറി ശാക്തീകരണത്തിനു വേണ്ടി നടത്തിയ പുസ്തകവണ്ടിക്ക് നാടും അക്ഷരസ്നേഹികളായ നാട്ടുകാരും കൈകോർത്തപ്പോൾ ലഭിച്ചത് 5000ത്തിലേറെ പുസ്തകങ്ങൾ. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ പരിമിതമായപ്പോൾ ജനകീയ പുസ്തക ശേഖരണം നടത്താൻ വേണ്ടിയാണ് പി.ടി.എ, വികസന സമിതി എന്നിവയുടെ നേതൃത്വത്തിൽ പുസ്തകവണ്ടി ഒരുക്കിയത്. ഇതിെൻറ മുന്നോടിയായി കുട്ടികളെ ഉൾപ്പെടുത്തി സ്ക്വാഡുകൾ രൂപവത്കരിച്ച് പ്രദേശത്തെ എല്ലാ വീടുകളും സന്ദർശിച്ച് പുസ്തക വണ്ടിയുടെ അറിയിപ്പ് കൊടുക്കുകയുണ്ടായി. വിവിധ ഗ്രന്ഥശാലകൾ, െറസിഡൻറ്സ് അസോസിയേഷൻ, വിവിധ ക്ലാസ് പി.ടി.എകൾ, വ്യാപാരി വ്യവസായി യൂനിറ്റുകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ വണ്ടിക്ക് സ്വീകരണങ്ങൾ നൽകുകയും പുസ്തകങ്ങൾ നൽകുകയുമുണ്ടായി. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ചന്ദ്രൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു. മടവൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെംബർ പി. ശ്രീധരൻ, അഞ്ചാം വാർഡ് മെംബർ ഹസീന ടീച്ചർ, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ വി.എം. മുഹമ്മദ് മാസ്റ്റർ, ചേളന്നൂർ ഗ്രാമപഞ്ചായത്ത് അംഗം ഷീന ചെറുവലത്ത് തുടങ്ങിയവർ വിവിധ സ്വീകരണങ്ങൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം.പി. അബ്ദുസ്സലാം, വികസന സമിതി ചെയർമാൻ പി.ഒ. സുധാകരൻ മാസ്റ്റർ, മാനേജർ വി. ഉഷാദേവി , എം.പി.ടി.എ ചെയർപേഴ്സൻ സീനത്ത്, ഇ.എം. ശ്യാമള, കെ. പവിത്രൻ, കെ. ശ്രീജിത്ത്, ഒ. അബ്ദുറഹിമാൻ, കെ. മുഹമ്മദ് ഷഫീഖ്, ജവാദ്, പി. ഉമ്മർ, ആസിഫ്, ജിലേഷ്, എം. ഷാജി, വി.കെ. ഷജ്ന, വി. വീണ, പി. ലീല തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പുസ്തകങ്ങൾ ഏറ്റുവാങ്ങി. photo: Kdy-6 koyappa football .jpg 36-ാമത് കൊയപ്പ സ്മാരക സെവൻസ് ഫുട്ബാൾ ടൂർണമെൻറിെൻറ ലോഗോ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പത്താൻ പ്രകാശനം ചെയ്യുന്നു ഫോട്ടോ: Kdy-1 aups eravannoor.jpg പുസ്തകവണ്ടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.