കോഴിക്കോട്: ഭയം ഉൽപാദിപ്പിക്കുന്ന സമകാലിക ഇന്ത്യയുടെ നേർക്കാഴ്ചകളുമായി നാടകം 'ആറാം ദിവസം' ആദ്യമായി അരങ്ങേറി. രാഷ്ട്രപിതാവിെൻറ 70ാം രക്തസാക്ഷിദിനത്തിൽ നളന്ദ ഓഡിറ്റോറിയത്തിലാണ് നാടകം അവതരിപ്പിച്ചത്. പിറന്ന മണ്ണില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ ആത്മസംഘര്‍ഷങ്ങളുടെ കഥയാണ് കോഴിക്കോട്ടെ നാടക പ്രേമികളുടെ കൂട്ടായ്മയായ തിയറ്റര്‍ ലവേഴ്സിെൻറ നാടകത്തിെൻറ ഇതിവൃത്തം. ശബ്ദമില്ലാതാകും വരെ ശബ്ദിച്ചുകൊണ്ടേയിരിക്കുമെന്ന് പ്രഖ്യാപിക്കുന്ന സജ്ജാദ് ആണ് മുഖ്യ കഥാപാത്രം. ഭയമില്ലാത്ത രാജ്യം പുലരാനുള്ള അന്വേഷണവും സജ്ജാദ് നടത്തുന്നു. 'തിന്നാനല്ലാതെ കൊല്ലുന്ന മൃഗത്തെ സൃഷ്ടിച്ച ദിവസം, ആറാം ദിവസം...' എന്ന പി. സച്ചിദാനന്ദെൻറ കവിതയിൽനിന്നാണ് നാടകത്തിന് ആറാം ദിവസം എന്ന പേര് കണ്ടെത്തിയത്. യുവാവായ സജ്ജാദിെൻറ തീവണ്ടിയാത്രയിലെ തീവ്രാനുഭവങ്ങളാണ് നാടകത്തിൽ. തിരക്കഥയും രംഗഭാഷയും ഒരുക്കിയത് എ. ശാന്തകുമാറാണ്. സുധീര്‍ പറമ്പില്‍, നീരജ് കായക്കല്‍, കുമാര്‍ പാലത്ത്, സജീഷ്, ബൈജു പറമ്പില്‍, റസീന, അപര്‍ണ വിനോദ്, മനീഷ, സുദീപ്, വിനീത്, ഹരിഹരന്‍ മാനിപുരം എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. രാധാകൃഷ്ണന്‍ പേരാമ്പ്ര, എം.എം. രാഗേഷ് പാലാഴി, അഭി ജെ. ദാസ്, വിനോദ് നിസരി, മുരളി കിനാലൂര്‍, യദുരാജ് എം.വി. എന്നിവർ പിന്നണിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.