പോക്സോ കേസ് ചുമത്തപ്പെട്ട ഗ്രാമപഞ്ചായത്ത്​ അംഗം രാജിവെക്കണം; യു.ഡി.എഫ് മെംബർമാർ ഉപവാസം നടത്തി

മേപ്പയൂർ: പ്രകൃതിവിരുദ്ധപീഡനം നടത്തിയ കീഴരിയൂർ പഞ്ചായത്ത് അംഗം എം.കെ. മിനീഷ് രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഉപവസിച്ചു. ഒ.കെ. കുമാരൻ, സാബിറ നടുക്കണ്ടി, രാജശ്രീ കോഴിപ്പുറത്ത്മീത്തൽ, സവിത നിരത്തി​െൻറമീത്തൽ, രജിത കടവത്ത് മീത്തൽ എന്നിവരാണ് ഉപവാസം നടത്തിയത്. ഉപവാസസമരം കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ടി.യു. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. ടി.കെ. ഇബ്രാഹിം, രാജേഷ് കീഴരിയൂർ, ഇ. അശോകൻ, കെ.പി. വേണുഗോപാൽ, കെ.കെ. ദാസൻ, ചുക്കോത്ത് ബാലൻ നായർ, ബി. ഉണ്ണികൃഷ്ണൻ, ടി.കെ. ഗോപാലൻ, കെ. റസാഖ്, കെ.എം. മൊയ്തീൻ, കെ.എം. വേലായുധൻ, ഷിബു മുതുവന, എടക്കുളംകണ്ടി ദാസൻ, എം.കെ. സുരേഷ്ബാബു, ശശി പാറോളി, കൊല്ലൻകണ്ടി വിജയൻ, ടി.എ. സലാം, പി.കെ. ഗോവിന്ദൻ, സനീന ബാബു, വി.വി. ചന്തപ്പൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.