കോഴിക്കോട്: മിഠായിത്തെരുവിലെ കെട്ടിടത്തിന് മുകളിൽ കൂട്ടിയിട്ട കടലാസ് മാലിന്യത്തിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. മൊയ്തീൻപള്ളി റോഡിലെ ജിദ്ദ പാലസ് കെട്ടിടത്തിെൻറ മൂന്നാം നിലയിൽ കൂട്ടിയിട്ട മാലിന്യത്തിനാണ് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നോടെ തീപിടിച്ചത്. ഉടൻ ബീച്ച് ഫയർഫോഴ്സിൽനിന്ന് രണ്ട് യൂനിറ്റുകൾ എത്തിയെങ്കിലും സമീപെത്ത വ്യാപാരികൾ തീയണച്ചു. തീപിടിത്ത കാരണം വ്യക്തമല്ല. നിരവധി തവണ അഗ്നിബാധയും വൻ ദുരന്തങ്ങളും ഉണ്ടായ മിഠായിത്തെരുവിലെ കെട്ടിടങ്ങൾക്ക് മുകളിൽ മാലിന്യങ്ങൾ കൂട്ടിയിടരുതെന്ന് ഫയർഫോഴ്സ് അധികൃതർ പലതവണ നിർദേശം നൽകിയിരുന്നു. ഇതെല്ലാം അവഗണിച്ച് പെെട്ടന്ന് തീപിടിച്ചേക്കാവുന്ന കടലാസും കാഡ്ബോർഡ് ചട്ടകളുമടക്കം പല കെട്ടിടത്തിലും കൂട്ടിയിട്ടതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.